إِنَّ الَّذِينَ تَوَلَّوْا مِنْكُمْ يَوْمَ الْتَقَى الْجَمْعَانِ إِنَّمَا اسْتَزَلَّهُمُ الشَّيْطَانُ بِبَعْضِ مَا كَسَبُوا ۖ وَلَقَدْ عَفَا اللَّهُ عَنْهُمْ ۗ إِنَّ اللَّهَ غَفُورٌ حَلِيمٌ
നിശ്ചയം, രണ്ടുസംഘങ്ങള്‍ ഏറ്റുമുട്ടിയ ദിനം നിങ്ങളില്‍നിന്ന് പിന്തിരിഞ്ഞു പോയവരുണ്ടല്ലോ, അവരുടെ ഈ വീഴ്ചക്കുകാരണം അവരുടെത്തന്നെ ചില സമ്പാദ്യങ്ങള്‍ നിമിത്തം പിശാച് അവരെ തെന്നിച്ചുകളഞ്ഞതാകുന്നു, അല്ലാ ഹു അവരെത്തൊട്ടും വിടുതി ചെയ്തിരിക്കുന്നു, നിശ്ചയം അല്ലാഹു ഏറെ പൊറുക്കുന്ന സഹനശീലനാകുന്നു.
3: 122 ല്‍ പറഞ്ഞ പ്രകാരം ഉഹ്ദ് യുദ്ധത്തില്‍ പങ്കെടുക്കാതെ വഴിക്കുവെച്ച് കപടവിശ്വാസി നേതാവായ അബ്ദുള്ളാഹിബ്നു ഉബൈയ്യുബ്നുസുലൂലിന്‍റെ നേതൃത്വത്തില്‍ പിന്തിരിഞ്ഞുപോയ മുന്നൂറോളം വരുന്ന കപടവിശ്വാസികള്‍ക്കും ഉഹ്ദ് യുദ്ധത്തില്‍ പങ്കെടുത്ത് പിന്തിരിഞ്ഞോടിയ കപടവിശ്വാസികള്‍ക്കും ഈ സൂക്തം ബാധകമാണ്. ആദ്യതവണയായതുകൊണ്ട് അവരോട് വിട്ടുവീഴ്ച ചെയ്തിരിക്കുന്നു എന്നാണ് സൂക്തം പറയുന്നത്. 3: 7-10; 5: 49; 48: 24-25, 29 വിശദീകരണം നോക്കുക.