( ആലിഇംറാന്‍ ) 3 : 154

ثُمَّ أَنْزَلَ عَلَيْكُمْ مِنْ بَعْدِ الْغَمِّ أَمَنَةً نُعَاسًا يَغْشَىٰ طَائِفَةً مِنْكُمْ ۖ وَطَائِفَةٌ قَدْ أَهَمَّتْهُمْ أَنْفُسُهُمْ يَظُنُّونَ بِاللَّهِ غَيْرَ الْحَقِّ ظَنَّ الْجَاهِلِيَّةِ ۖ يَقُولُونَ هَلْ لَنَا مِنَ الْأَمْرِ مِنْ شَيْءٍ ۗ قُلْ إِنَّ الْأَمْرَ كُلَّهُ لِلَّهِ ۗ يُخْفُونَ فِي أَنْفُسِهِمْ مَا لَا يُبْدُونَ لَكَ ۖ يَقُولُونَ لَوْ كَانَ لَنَا مِنَ الْأَمْرِ شَيْءٌ مَا قُتِلْنَا هَاهُنَا ۗ قُلْ لَوْ كُنْتُمْ فِي بُيُوتِكُمْ لَبَرَزَ الَّذِينَ كُتِبَ عَلَيْهِمُ الْقَتْلُ إِلَىٰ مَضَاجِعِهِمْ ۖ وَلِيَبْتَلِيَ اللَّهُ مَا فِي صُدُورِكُمْ وَلِيُمَحِّصَ مَا فِي قُلُوبِكُمْ ۗ وَاللَّهُ عَلِيمٌ بِذَاتِ الصُّدُورِ

പിന്നെ ഈ വിപത്തിനുശേഷം ശാന്തിദായകമായ ഉറക്കം അവന്‍ നിങ്ങളുടെ മേല്‍ ഇറക്കി, അത് നിങ്ങളില്‍ നിന്നുള്ള ഒരു വിഭാഗത്തെ ബാധിച്ചു, മറ്റേ വി ഭാഗമാകട്ടെ അവര്‍ക്ക് അവരുടെ ആത്മാവ് തന്നെയായിരുന്നു സര്‍വ്വപ്രധാനം, അവര്‍ അല്ലാഹുവിനെക്കുറിച്ച് യഥാര്‍ത്ഥത്തിന് വിരുദ്ധമായി അവിവേകികളു ടെ ചിന്തകള്‍ വെച്ചുപുലര്‍ത്തുന്നവരുമായിരുന്നു; അവര്‍ ചോദിക്കുന്നവരുമാ കുന്നു: കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഞങ്ങള്‍ക്ക് വല്ല പങ്കുമുണ്ടോ? നീ പറയുക: നിശ്ചയം എല്ലാ ഓരോ കാര്യവും നിയന്ത്രിക്കുന്നത് അല്ലാഹുവാണ്, അവര്‍ അവരുടെ ഉള്ളില്‍ മൂടിവെക്കുന്നത് നിന്നോട് വെളിവാക്കുന്നില്ല, അവ ര്‍ പറയുകയും ചെയ്യുന്നു: കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഞങ്ങള്‍ക്ക് വല്ല പങ്കുമുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ ദാരുണമാം വിധം വധിക്കപ്പെടുമായിരുന്നില്ല; നീ പറയുക: നിങ്ങള്‍ നിങ്ങളുടെ വീടുകളിലായിരുന്നാലും ശരി, ആരുടെ മേലാണോ മരണം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്, ആ സ്ഥലങ്ങളിലേക്ക് അവര്‍ അവരുടെ കിടപ്പറകളില്‍ നിന്ന് വെളിവാകുകതന്നെ ചെയ്യും, നിങ്ങളുടെ നെഞ്ചകങ്ങള്‍ക്കുള്ളിലുള്ളത് അല്ലാഹു വെളിപ്പെടുത്തുന്നതിനുവേണ്ടിയും നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് കറകളഞ്ഞ് കടഞ്ഞെടുക്കുന്നതിനുവേണ്ടിയും, അല്ലാഹു നെഞ്ചകങ്ങളുടെ അവസ്ഥ ശരിക്കും അറിയുന്നവന്‍ തന്നെയാകുന്നു.

ഉഹ്ദ് യുദ്ധം കഴിഞ്ഞ രാത്രി വിശ്വാസികള്‍ക്ക് അല്ലാഹു ശാന്തിനിര്‍ഭരമായ ഉറക്കം പ്രദാനം ചെയ്യുക വഴി അവര്‍ അവരെ ബാധിച്ച മുറിവുകളുടെ വേദനയോ പരാജയമോ ഒന്നും അനുഭവിക്കാത്ത ഒരു അവസ്ഥയിലായിരുന്നു. എന്നാല്‍ കപടവിശ്വാസികള്‍ക്ക് ഉറക്കം വരികയുണ്ടായില്ല. 'പ്രവാചകനോടൊപ്പമുള്ളവരായിട്ടും ഞങ്ങള്‍ക്ക് എന്തുകൊണ്ട് മുറിവേറ്റു, പരാജയം നേരിട്ടു' എന്നെല്ലാമുള്ള ചിന്തയിലായിരുന്നതിനാല്‍ അവര്‍ ഉറക്കം വരാതെ വേദനയും ദുഃഖവും പൂര്‍ണ്ണരൂപത്തില്‍ അനുഭവിക്കുകയും ചെയ്തു. എന്നാല്‍ 8: 11 സൂക്തപ്രകാരം ബദ്ര്‍ യുദ്ധത്തിന്‍റെ കാര്യത്തില്‍ തലേ ദിവസം രാത്രിയാണ് ഈ ശാന്തിനിര്‍ഭരമായ ഉറക്കം വിശ്വാസികളെ മൂടിയത് എന്ന് കാണാം. അല്ലാഹുവിനെക്കുറിച്ച് ജാഹിലിയ്യാ ധാരണ വെച്ചുപുലര്‍ത്തിയ കപടവിശ്വാസികള്‍ 'പ്രവാചകനാണ് ഇതിനെല്ലാം കാരണക്കാരന്‍' എന്ന് മനസില്‍ കരുതി അത് പ്രകടിപ്പിക്കാതെ ഉള്ളില്‍ പ്രവാചകനോട് വിരോധം വെച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ സ്വയം പറയുകയും ചെയ്തു: കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഞങ്ങള്‍ക്ക് വല്ല അധികാരവുമുണ്ടായിരുന്നുവെങ്കില്‍ ഇവ്വിധം ദാരുണമായി വധിക്കപ്പടുമായിരുന്നില്ല. മറുപടിയായി ത്രികാലജ്ഞാനിയായ അല്ലാഹു പറയുകയാണ്: എല്ലാവരുടെ കാര്യത്തിലും മരണത്തിന്‍റെ സമയവും സ്ഥലവുമെല്ലാം നേരത്തെ നിശ്ചയിച്ചിട്ടുള്ളതാണ്. സമയമായാല്‍ ആ സ്ഥലത്തേക്ക് കിടപ്പറകളിലാണെങ്കിലും ഓരോരുത്തരും പുറപ്പെടുക തന്നെ ചെയ്യും. 31: 34 ല്‍, നിശ്ചയം അല്ലാഹുവിന്‍റെ പക്കലാണ് അന്ത്യമണിക്കൂറിനെക്കുറിച്ചുള്ള അറിവ്, അവനാണ് മഴ വര്‍ഷിപ്പിക്കുന്നത്, ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു, നാളെ താന്‍ എന്താണ് സമ്പാദിക്കുക എന്ന് ഒരാളും അറിയുന്നവനല്ല, താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല, നിശ്ചയം അല്ലാഹു സര്‍വ്വജ്ഞനായ ത്രികാലജ്ഞാനിയാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഉഹ്ദ് യുദ്ധത്തില്‍ ഇങ്ങനെയെല്ലാം സംഭവിപ്പിച്ചത് കപടവിശ്വാസികളുടെ മനസിലിരിപ്പ് വെളിവാക്കുന്നതിനും വിശ്വാസികളുടെ ഹൃദയങ്ങളിലുള്ള സംശയങ്ങള്‍ കഴുകിക്കളഞ്ഞ് അവരെ ദൃഢബോധ്യമുള്ളവരാക്കുന്നതിനും വേണ്ടിയാണ്. 

56: 95; 69: 51 സൂക്തങ്ങളില്‍ പറഞ്ഞ ഉറപ്പ് നല്‍കുന്ന സത്യമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ വിശ്വാസി 15 വയസ്സ് മുതലുള്ള ഇഹലോക ജീവിതയാത്രയില്‍ അദ്ദിക്റിനെ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുന്നതാണ്. അങ്ങനെ ചെയ്യാത്ത ഫുജ്ജാറുകളുടെ അവസ്ഥ 32: 12 ല്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ഭ്രാന്തന്മാര്‍ തങ്ങളുടെ നാഥന്‍റെ അടുക്കല്‍ അവരുടെ തലകുനിച്ച് നില്‍ക്കുന്ന രംഗം നീ കാണുകയുമാണെങ്കില്‍! അവര്‍ പറയും: ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഉള്‍ക്കാഴ്ച കണ്ടു, ഞങ്ങള്‍ കേള്‍ക്കുകയും ചെയ്തു, അപ്പോള്‍ നീ ഞങ്ങളെ ഒന്ന് തിരിച്ചയച്ചാലും, ഞങ്ങള്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്തുകൊള്ളാം, നിശ്ചയം ഞങ്ങള്‍ക്ക് ദൃഢബോധ്യം വന്നിരിക്കുന്നു!. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസിക്ക് എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്ര്‍ മുറുകെപ്പിടിച്ച് 3: 145 ല്‍ വിവരിച്ച പ്രകാരം തന്‍റെ മരണം സ്വയം നിശ്ചയിക്കാവുന്നതാണ്. അവന്‍ 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റിയവനാണ്. ഈ സൂക്തത്തിലും 48: 29 ലും അറബി അക്ഷരമാലയിലെ ഇരുപത്തെട്ട് അക്ഷരങ്ങളും വന്നിട്ടുണ്ട്. 3: 118-120; 4: 77-78; 9: 55, 85 വിശദീകരണം നോക്കുക.