( ആലിഇംറാന്‍ ) 3 : 158

وَلَئِنْ مُتُّمْ أَوْ قُتِلْتُمْ لَإِلَى اللَّهِ تُحْشَرُونَ

നിങ്ങള്‍ മരിക്കുകയാണെങ്കിലും അല്ലെങ്കില്‍ നിങ്ങള്‍ വധിക്കപ്പെടുകയാണെങ്കിലും നിങ്ങള്‍ പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടപ്പെടുക അല്ലാഹുവിലേക്ക് ത ന്നെയാണ്.

അല്ലാഹു നല്‍കിയ എല്ലാ അനുഗ്രഹങ്ങളും പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തി നാലാം ഘട്ടത്തില്‍ സ്വര്‍ഗം സമ്പാദിക്കലും ഏഴാം ഘട്ടത്തില്‍ അത് അനന്തരമെടുക്കലുമാണ് ജീവിതലക്ഷ്യം. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുന്നതിനാല്‍ ജീവിതലക്ഷ്യം ഇല്ലാത്തവരും 15: 44 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരുമാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുക വഴി അവര്‍ അറിയാത്ത വിധം അവരെത്തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്നവരാണെന്ന് 6: 26 ല്‍ പറഞ്ഞിട്ടുണ്ട്. 10: 57-58 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥന്‍റെ ഔദാര്യവും കാരുണ്യവുമായ അദ്ദിക്ര്‍ കൊണ്ട് ഊറ്റം കൊള്ളലാണ് അവര്‍ ഒരുമിച്ചുകൂട്ടുന്ന മറ്റെന്തിനെക്കാളും ഉത്തമമായിട്ടുള്ളത് എന്ന് അവര്‍ വായിച്ചിട്ടുള്ളതാണ്. 4: 1-2 സൂക്തങ്ങളില്‍ വിവരിച്ചതുപോലെ നാഥനെ കണ്ടുമുട്ടുക എന്ന ജീവിതലക്ഷ്യമില്ലാത്ത അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. 2: 193; 3: 79-80; 7: 205-206 വിശദീകരണം നോക്കുക.