فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ ۖ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ
അപ്പോള്‍ നീ അവരോട് വളരെ സൗമ്യശീലനായി വര്‍ത്തിച്ചത് അല്ലാഹുവി ല്‍ നിന്നുള്ള കാരുണ്യം കൊണ്ടാകുന്നു, നീ കഠിനഹൃദയനായ പരുഷസ്വഭാ വക്കാരനായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റുനിന്നും അവരെല്ലാം പിരിഞ്ഞുപോ വുക തന്നെ ചെയ്യുമായിരുന്നു, അപ്പോള്‍ നീ അവരെത്തൊട്ട് വിടുതി ചെയ്യുക, അവര്‍ക്കുവേണ്ടി പൊറുക്കലിനെത്തേടുകയും കാര്യങ്ങളില്‍ അവരുമായി കൂടിയാലോചിക്കുകയും ചെയ്യുക, അങ്ങനെ നീ ഒരു കാര്യത്തില്‍ ദൃഢനിശ്ച യമെടുത്താല്‍ അപ്പോള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക, നിശ്ച യം, അല്ലാഹു അവനില്‍ ഭരമേല്‍പ്പിക്കുന്നവരെ ഇഷ്ടപ്പെടുന്നവനാകുന്നു.
ഉഹ്ദ് യുദ്ധാനന്തരം ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ പ്രവാചകന്‍ കപടവിശ്വാസികളോട് അല്ലാഹുവിന്‍റെ കല്‍പനപ്രകാരം വളരെ സൗമ്യമായ നിലയില്‍ പെരുമാറുകയാണുണ്ടായത്. 3: 152, 155 സൂക്തങ്ങളില്‍ അല്ലാഹു തന്നെ അവര്‍ക്ക് മാപ്പുനല്‍കിയ വിവരം പറഞ്ഞിട്ടുണ്ട്. 42: 36-40 സൂക്തങ്ങളില്‍ വിജയം വരിക്കുന്ന വിശ്വാസികളുടെ സ്വഭാവങ്ങള്‍ എടുത്തുകാണിച്ചിട്ടുണ്ട്. 16: 127 ല്‍ പ്രവാചകനോട്, നീ ക്ഷമിക്കുക, നിന്‍റെ ക്ഷമ അല്ലാഹുവിനെക്കൊണ്ടല്ലാതെ അല്ല, കാഫിറുകളുടെമേല്‍ നീ ദുഃഖിക്കാതിരിക്കുകയും അവരുടെ ഗൂഢതന്ത്രങ്ങളില്‍ മനം മുട്ടാതിരിക്കുകയും വേണമെന്നും; 16: 128 ല്‍, നിശ്ചയം അല്ലാഹു അവനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരോടൊപ്പവും അവനെ കണ്ടുകൊണ്ട് ചരിക്കുന്നവരോടൊപ്പവുമാണ് എന്നും പറഞ്ഞിട്ടുണ്ട്.
എന്നാല്‍ 33: 1, 48 സൂക്തങ്ങള്‍ പ്രകാരം പ്രവാചകനും വിശ്വാസിക്കും കപടവിശ്വാസികളെയും അവരുടെ അനുയായികളായ കാഫിറുകളെയും അനുസരിക്കാന്‍ പാടില്ല. കളവ് മാത്രം പറയുന്ന കപടവിശ്വാസികളെ അല്ലാഹു വധിച്ചുകളഞ്ഞിരിക്കുന്നു എന്ന് 63: 4 ലും; സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ച മനുഷ്യന്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ലും പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളും അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ വാദിക്കുന്നത് അവര്‍ അല്ലാഹുവിന്‍റെ ആളുകളും സ്വര്‍ഗത്തിലേക്കുള്ളവരുമാണെന്നാണ്. ആത്മാവിനെ പരിഗണിക്കാത്ത, പരലോകം കൊണ്ട് വിശ്വസിക്കാത്ത, അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീര്‍ന്ന ഇക്കൂട്ടര്‍ മറ്റേതൊരു ജനവിഭാഗത്തെക്കാളും ഐഹികജീവിതത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. 9: 55, 85 സൂക്തങ്ങളില്‍ അന്ന് പ്രവാചകനോടും ഇന്ന് വിശ്വാസിയോടും, കപടവിശ്വാസികളുടെ സമ്പത്തോ സന്താനങ്ങളോ നിന്നെ ആകര്‍ഷിക്കരുത്, അവ രണ്ടും കൊണ്ട് ഇഹത്തില്‍ തന്നെ അവരെ ശിക്ഷിക്കണമെന്നും അവര്‍ കാഫിറായിക്കൊണ്ട് ജീവന്‍ വെടിയണമെന്നുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. മാലിന്യമായ ഇത്തരം മനുഷ്യപ്പിശാചുക്കള്‍ കാരുണ്യമായ അദ്ദിക്റിനെ നിഷേധമായി മാറ്റിമറിച്ച് അവരുടെ അനുയായികള്‍ക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം അനുവദനീയമാക്കി കൊടുത്തവരാണെന്ന് 14: 28-30 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 1: 7; 2: 99, 165-167; 9: 73 വിശദീകരണം നോക്കുക.