إِنْ يَنْصُرْكُمُ اللَّهُ فَلَا غَالِبَ لَكُمْ ۖ وَإِنْ يَخْذُلْكُمْ فَمَنْ ذَا الَّذِي يَنْصُرُكُمْ مِنْ بَعْدِهِ ۗ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ
അല്ലാഹു നിങ്ങളെ സഹായിക്കുകയാണെങ്കില്‍ അപ്പോള്‍ നിങ്ങളെ അതിജയിക്കുന്ന ഒരു ശക്തിയുമില്ലതന്നെ, അവന് നിങ്ങളെ കൈവെടിയുന്നുവെങ്കി ലോ, അപ്പോള്‍ അവനുശേഷം നിങ്ങളെ സഹായിക്കാന്‍ ഏതൊരുവനാണുള്ളത്? അപ്പോള്‍ വിശ്വാസികള്‍ അല്ലാഹുവിന്റെ മേലാണ് ഭരമേല്‍പ്പിക്കേണ്ടത്.
സര്‍വ്വസ്വം അടക്കിഭരിക്കുന്ന അജയ്യനും യുക്തിജ്ഞനുമായ അല്ലാഹു ഒരു വിഭാഗത്തെ അല്ലെങ്കില്‍ ഒരാളെ സഹായിക്കുകയാണെങ്കില്‍ പിന്നെ അവരെ/ അവനെ അതിജയിക്കുന്ന ഒരു ശക്തിയുമില്ല തന്നെ. അപ്പോള്‍ വിശ്വാസികള്‍ 6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനോട് മാത്രമാണ് സഹായം തേടേണ്ടതും ഭരമേല്പ്പിക്കേണ്ടതും. ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്ക് കുതിക്കുന്ന വിശ്വാസികള്‍ ഇന്ന് ചെയ്യേണ്ടത് പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് നിലകൊള്ളുകയും അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിക്കുകയുമാണ്. അത്തരക്കാരെ എതിര്‍ക്കാന്‍ ഒരു പൈശാചിക ശക്തിക്കും സാധ്യമല്ലെന്ന് അല്ലാഹു അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്.
ഗ്രന്ഥം സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി, അല്ലാഹു തനിക്ക് നല്കാന് വിധിച്ച ഒരു കാര്യം (സമ്പത്ത്, സന്താനം, വിവാഹം, ആയുരാരോഗ്യം, അധികാരം, അവസരങ്ങള്‍ മുതലായവ) ലോകത്തുള്ള മുഴുവന്‍ പേരും ചേര്‍ന്ന് തടയാന്‍ ശ്രമിച്ചാലും അവര്‍ക്ക് അതിന് സാധിക്കുകയില്ല എന്നും, അതുപോലെ തനിക്ക് വരാന്‍ പോകുന്ന ഒരു വിപത്ത് (അപകടം, രോഗം, ധനനഷ്ടം, മരണം മുതലായവ) ലോകത്തുള്ള മുഴുവന്‍ പേരും ചേര്‍ന്ന് തടയാന്‍ ശ്രമിച്ചാലും തന്നില്‍ നിന്ന് അത് നീങ്ങിപ്പോവുകയില്ല എന്നും ദൃഢബോധ്യമുള്ളവനും എല്ലാം അടക്കി ഭരിക്കുന്ന അല്ലാഹുവില്‍ ഭരമേല്പിച്ചുകൊണ്ട് ഉറച്ച് നിലകൊള്ളുന്നവനുമാണ്. അതാണ് 'അല്ലാഹുവേ! നീ നല്‍കിയത് തടയുന്നവനില്ല, നീ തടഞ്ഞത് നല്‍കുന്നവനില്ല, നീ വിധിച്ചത് തടുക്കുന്നവനില്ല, നീ വിധിച്ചത് മാറ്റിമറിക്കുന്നവനുമില്ല, ഒരു പ്രമാണിയുടെയും പ്രമാണിത്തം നിന്റെയടുക്കല്‍ വിലപ്പോവുകയുമില്ല' എന്ന പ്രാര്‍ത്ഥനയുടെ പൊരുള്‍. പ്രാര്‍ത്ഥനകൊണ്ടല്ലാതെ വിധി മാറ്റപ്പെടുകയില്ല എന്നും നാഥന് പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടാനുള്ള രണ്ട് നിബന്ധനകള്‍ 2: 186 ല്‍ വിവരിച്ചിട്ടുണ്ട്. 2: 155-157; 3: 26-27, 101-103, 125-126; 8: 74; 9: 50-51 വിശദീകരണം നോക്കുക.