( ആലിഇംറാന്‍ ) 3 : 161

وَمَا كَانَ لِنَبِيٍّ أَنْ يَغُلَّ ۚ وَمَنْ يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ الْقِيَامَةِ ۚ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَا كَسَبَتْ وَهُمْ لَا يُظْلَمُونَ

ഒരു നബിക്കും ചതിക്കുക എന്നത് യോജിക്കുകയില്ല തന്നെ, ഒരുവന്‍ ചതി ന ടത്തിയാല്‍ അന്ത്യനാളില്‍ അവന്‍റെ ചതിയും കൊണ്ട് അവനെ കൊണ്ടുവരു ന്നതാണ്, പിന്നെ എല്ലാ ഓരോ ആത്മാവിനും അത് സമ്പാദിച്ചത് പൂര്‍ണ്ണമായി നല്‍കപ്പെടുന്നതുമാണ്, അവര്‍ അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല.

ഉഹ്ദ് യുദ്ധത്തില്‍ മലക്കുകളെ ഇറക്കി സഹായിക്കുമെന്ന് അല്ലാഹു വാഗ്ദത്തം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് യുദ്ധത്തില്‍ പങ്കെടുപ്പിച്ച് ദാരുണമാം വിധം വധിക്കപ്പെട്ടത് നബിയുടെ വഞ്ചനയാണെന്ന് കപടവിശ്വാസികള്‍ ആരോപിച്ചതിനുള്ള മറുപടിയാണ് ഇത്. സ്വര്‍ഗം അല്ലെങ്കില്‍ നരകം അവരവര്‍ (ഓരോ ആത്മാവും) സമ്പാദിക്കുന്നതാണെന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. കളവും വഞ്ചനയും നടത്തുന്നത് ഏതൊരുവനാണെങ്കിലും വിധിദിവസം അവര്‍ അവരുടെ തൊണ്ടിസാധനങ്ങളും കൊണ്ട് ഹാജരാക്കപ്പെടുന്നതാണ്. വിധിദിവസത്തെ നിഷേധിക്കുന്ന അവര്‍ക്കെതിരെ 17: 13-14, 36; 24: 24; 36: 65; 41: 19-22; 99: 1-5 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവരുടെ തൊലികളും കേള്‍വികളും കാഴ്ചയും അവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയും ഭൂമി തന്നെയും സാക്ഷ്യം വഹിക്കുന്നതുമാണ്. 2: 168-169, 286; 3: 21-22, 30, 154; 9: 51 വിശദീകരണം നോക്കുക.