( ആലിഇംറാന്‍ ) 3 : 164

لَقَدْ مَنَّ اللَّهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِنْ أَنْفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِنْ كَانُوا مِنْ قَبْلُ لَفِي ضَلَالٍ مُبِينٍ

നിശ്ചയം, തങ്ങളില്‍ നിന്ന് തന്നെയുള്ള ഒരു പ്രവാചകനെ അവര്‍ക്ക് നിയോ ഗിച്ചയക്കുകവഴി അല്ലാഹു വിശ്വാസികളുടെ മേല്‍ വലിയ ഔദാര്യമാണ് ചെ യ്തിട്ടുള്ളത്, അവന്‍ അവരുടെ മേല്‍ അവന്‍റെ സൂക്തങ്ങള്‍ വിശദീകരിച്ച് കൊടുക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു, അതിനുമുമ്പ് അവര്‍ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.

62: 2 ഉം ഇതേ ആശയത്തിലുള്ളതാണ്. 3: 7-10 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആയിരത്തില്‍ ഒന്നായ, അദ്ദിക്റിനെ പിന്‍പറ്റുന്ന വിശ്വാസിക്ക് മാത്രമേ ഗ്രന്ഥം അനുകൂലമായി വാദിക്കുകയും സാക്ഷി നില്‍ക്കുകയുമുള്ളൂ. ബാക്കി 999 ഫുജ്ജാറുകളും വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന, 4: 150-151; 39: 71; 67: 6 തുടങ്ങി 520 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. 15: 44 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളിലെ ഓരോ വിഭാഗവും നരകക്കുണ്ഠത്തിലെ 7 വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തിവെക്കപ്പെട്ടവരാണ്. 6: 90; 26: 209; 87: 9; 89: 23 തുടങ്ങി 21 സൂക്തങ്ങളില്‍ പറഞ്ഞ ദിക്റാ എന്ന ഗ്രന്ഥത്തെ വെടിഞ്ഞ ഹതഭാഗ്യന്‍ വമ്പിച്ച തീയില്‍ വേവിക്കപ്പെടാനുള്ളവനാണ് എന്ന് 87: 11-12 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 129, 146, 254; 10: 60-61 വിശദീകരണം നോക്കുക.