( ആലിഇംറാന്‍ ) 3 : 163
هُمْ دَرَجَاتٌ عِنْدَ اللَّهِ ۗ وَاللَّهُ بَصِيرٌ بِمَا يَعْمَلُونَ
അവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ വിവിധ പദവികളിലാണ്, അല്ലാഹു അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാണ്.
അല്ലാഹുവിന്‍റെ തൃപ്തിയും കാരുണ്യവുമായ അദ്ദിക്ര്‍ പിന്‍പറ്റുന്ന പ്രവാചകനും വിശ്വാസികള്‍ക്കും സ്വര്‍ഗത്തില്‍ വിവിധങ്ങളായ സ്ഥാനമാനങ്ങളുണ്ട്. അല്ലാഹുവിന്‍റെ മാര്‍ഗത്തെയും പിശാചിന്‍റെ മാര്‍ഗങ്ങളെയും പരിചയപ്പെടുത്തുന്ന അദ്ദിക്റിനെ മൂടിവെച്ചവരും തള്ളിപ്പറയുന്നവരുമാണ് അല്ലാഹുവിന്‍റെ കോപത്തില്‍ ആണ്ടുപോയവര്‍. അദ്ദിക്റിനെ മൂടിവെച്ച തെമ്മാടികളായ കപടവിശ്വാസികള്‍ ഇനി വിശ്വസിക്കുകയില്ല എന്ന് 10: 33 ലും; അല്ലാഹുവിന്‍റെ ശത്രുക്കളായ അവര്‍ വധിക്കപ്പെട്ടവരാണെന്ന് 63: 4 ലും പറഞ്ഞിട്ടുണ്ട്. 2: 38-39; 32: 18-20; 39: 32-33 വിശദീകരണം നോക്കുക.