الصَّابِرِينَ وَالصَّادِقِينَ وَالْقَانِتِينَ وَالْمُنْفِقِينَ وَالْمُسْتَغْفِرِينَ بِالْأَسْحَارِ
അവര്‍ ക്ഷമാലുക്കളും സത്യത്തെ സത്യപ്പെടുത്തുന്നവരും വണങ്ങുന്നവരും ചെലവഴിക്കുന്നവരും പ്രഭാതത്തിന്‍റെ ആദ്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാണ്.
25: 63-64 സൂക്തങ്ങളില്‍, നിഷ്പക്ഷവാനായ നാഥന്‍റെ ഇഷ്ടദാസന്മാര്‍ സാഷ്ടാംഗപ്രണാമത്തിലായിക്കൊണ്ടും നിന്നുകൊണ്ടുമാണ് അവരുടെ രാത്രി കഴിച്ചുകൂട്ടുക എന്ന് പറഞ്ഞിട്ടുണ്ട്. 51: 17-18 സൂക്തങ്ങളില്‍, സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട സൂക്ഷ്മാലുക്കളുടെ സ്വഭാവം 'അവര്‍ രാത്രിയില്‍ നിന്ന് അല്‍പം മാത്രമല്ലാതെ ഉറങ്ങിയിരുന്നില്ല, അവര്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ പൊറുക്കലിനെത്തേടുന്നവരുമാണ്' എന്നതാണ്. 33: 35 ല്‍, നിശ്ചയം സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ച പുരുഷന്മാരും സ്ത്രീകളും അല്ലാഹു വിനെക്കൊണ്ട് വിശ്വസിച്ച പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിന് എല്ലായ്പ്പോഴും വണങ്ങുന്ന പുരുഷന്മാരും സ്ത്രീകളും ഗ്രന്ഥത്തെ സത്യപ്പെടുത്തുന്ന പുരുഷന്മാരും സ്ത്രീകളും ക്ഷമാലുക്കളായ പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിനെ ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെടുന്ന പുരുഷന്മാരും സ്ത്രീകളും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും വ്രതമനുഷ്ഠിക്കുന്ന പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്ന പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളുമുണ്ടല്ലോ, അവര്‍ക്കുവേണ്ടി അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. 32: 15 ല്‍, നിശ്ചയം നമ്മുടെ സൂക്തങ്ങള്‍ കൊണ്ട് വിശ്വസിക്കുന്നവര്‍, ഹൃദയത്തിന്‍റെ ഭാഷയില്‍ അവകൊണ്ട് ഉണര്‍ത്തപ്പെട്ടാല്‍ തങ്ങളുടെ നാഥനെ സ്തുതിച്ചുകൊണ്ടും പരിശുദ്ധപ്പെടുത്തിക്കൊണ്ടും സാഷ്ടാംഗപ്രണാമത്തില്‍ വീഴുന്നതാണ്, അവര്‍ അഹങ്കരിച്ച് പിന്തിരിയുന്നവരല്ല എന്നും; 32: 16 ല്‍, അവര്‍ അവരുടെ കിടപ്പറയില്‍ നിന്ന് അവരുടെ പാര്‍ശ്വങ്ങള്‍ തെള്ളിത്തെള്ളി വന്ന് തങ്ങളുടെ നാഥനെ ഭയത്തോടും പ്രത്യാശയോടും കൂടി വിളിച്ചുപ്രാര്‍ത്ഥിക്കുന്നവരും അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് ചെലവഴിച്ചുകൊണ്ടിരിക്കുന്നവരുമാണ് എന്നും; 32: 17 ല്‍, അവര്‍ ഇഹത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് ഗോപ്യമായി ഒരുക്കിവെച്ചിട്ടുള്ള കണ്‍കുളിര്‍മയുളവാക്കുന്ന പ്രതിഫലം ഒരു ആത്മാവും അറിയുന്നില്ല എന്നും; 32: 18 ല്‍, അപ്പോള്‍ ഇത്തരം വിശ്വാസിയായിട്ടുള്ള ഒരാള്‍ തെമ്മാടിയായ ഒരാളെപ്പോലെയാകുമോ -ഇല്ല; അവര്‍ സമമാവുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. 1: 6; 2: 218-219, 245; 7: 205-206 വിശദീകരണം നോക്കുക.