( ആലിഇംറാന്‍ ) 3 : 170

فَرِحِينَ بِمَا آتَاهُمُ اللَّهُ مِنْ فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُوا بِهِمْ مِنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

അല്ലാഹു അവര്‍ക്ക് നല്‍കിയ അവന്‍റെ ഔദാര്യങ്ങളില്‍ ആഹ്ലാദിച്ചുല്ലസിക്കുന്നവരും തങ്ങള്‍ക്ക് പിന്നില്‍ ഇഹലോകത്ത് അവശേഷിച്ചവരും ഇനിയും ത ങ്ങളോടൊപ്പം എത്തിച്ചേര്‍ന്നിട്ടില്ലാത്തവരുമായ വിശ്വാസികളുടെ മേല്‍ ഭയപ്പെ ടാനോ അവര്‍ക്ക് ദു:ഖിക്കാനോ ഇടവരികയില്ലല്ലോ എന്നോര്‍ത്ത് സന്തോഷി ക്കുന്നവരുമാണ് അവര്‍.

18: 108 ല്‍ വിവരിച്ച പ്രകാരം വിശ്വാസികള്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ അതിലെ അനുഭൂതികള്‍ ആസ്വദിച്ചുകൊണ്ട് കഴിഞ്ഞുകൂടുന്നതില്‍ സംതൃപ്തരായിരിക്കും. എന്നാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ രക്തസാക്ഷ്യം വഹിച്ചവര്‍ അവര്‍ക്ക് ലഭിച്ച അനുഭൂതികളുടെ ആധിക്യം നിമിത്തം ഒന്നുകൂടി ഇഹലോകത്തേക്ക് വരാനും വീണ്ടും രക്തസാക്ഷ്യം വഹിക്കാനും ആഗ്രഹിക്കുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബദ്ര്‍, ഉഹ്ദ്, ഖന്തക്ക്, തബൂക്ക് തുടങ്ങിയ യുദ്ധങ്ങളിലെല്ലാം പങ്കെടുക്കുകയും പ്രവാചകന്‍റെ ശേഷമുള്ള യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഖലീഫമാരായ ഉമര്‍, ഉസ്മാന്‍, അലി തുടങ്ങിയവരെല്ലാം തന്നെ രക്തസാക്ഷിത്വത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരായിരുന്നു. അതിനാലാണ് അവര്‍ രക്തസാക്ഷികളായി കൊല്ലപ്പെട്ടത്. എന്നാല്‍ വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് യുദ്ധമോ വധമോ ഇല്ല. അതിനാല്‍ വിശ്വാസി രക്തസാക്ഷിത്വത്തിനുവേണ്ടി ആഗ്രഹിക്കാന്‍ പാടില്ല. കാരണം 9: 73; 25: 52 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകളോട് അദ്ദിക്ര്‍ കൊണ്ട് ജിഹാദ് ചെയ്യാനാണ് ഇന്ന് ഒറ്റപ്പെട്ട വിശ്വാസി കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഇസ്ലാമിനെ മായ്ച്ചുകളയാന്‍ വരുന്ന മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിന്‍റെ പുറപ്പാട് നീട്ടുന്നതിനുവേണ്ടി ലോകര്‍ക്ക് അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ എത്തിച്ചുകൊടുക്കലും മക്കളെയും പിന്‍ഗാമികളെയുമെല്ലാം പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ പഠിപ്പിക്കുന്നതുപ്രകാരം റബ്ബാനിയായി നിലകൊള്ളാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കലും അവരുടെ ബാധ്യതയാണ്. 2: 154; 3: 79, 102 വിശദീകരണം നോക്കുക.