( ആലിഇംറാന്‍ ) 3 : 179

مَا كَانَ اللَّهُ لِيَذَرَ الْمُؤْمِنِينَ عَلَىٰ مَا أَنْتُمْ عَلَيْهِ حَتَّىٰ يَمِيزَ الْخَبِيثَ مِنَ الطَّيِّبِ ۗ وَمَا كَانَ اللَّهُ لِيُطْلِعَكُمْ عَلَى الْغَيْبِ وَلَٰكِنَّ اللَّهَ يَجْتَبِي مِنْ رُسُلِهِ مَنْ يَشَاءُ ۖ فَآمِنُوا بِاللَّهِ وَرُسُلِهِ ۚ وَإِنْ تُؤْمِنُوا وَتَتَّقُوا فَلَكُمْ أَجْرٌ عَظِيمٌ

പരിശുദ്ധന്‍മാരില്‍ നിന്ന് മ്ലേച്ഛന്‍മാരെ വേര്‍തിരിക്കുന്നതുവരെ വിശ്വാസികളെ നിങ്ങള്‍ ഇപ്പോഴുളള അവസ്ഥയില്‍ നിലകൊള്ളാന്‍ വിടുക എന്നത് അല്ലാഹു വിന് യോജിച്ചതല്ല, നിങ്ങള്‍ക്ക് അദൃശ്യകാര്യങ്ങള്‍ വെളിപ്പെടുത്തുക എന്നത് അല്ലാഹുവിന്‍റെ രീതിയുമല്ല, എന്നാല്‍ നിശ്ചയം അവന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അവന്‍റെ പ്രവാചകന്‍മാരെ തെരഞ്ഞെടുക്കുന്നു, അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകന്‍മാരെക്കൊണ്ടും വിശ്വസിക്കുവീന്‍, നിങ്ങള്‍ വിശ്വസിക്കുകയും നിങ്ങള്‍ സൂക്ഷ്മാലുക്കളാവുകയുമാണെങ്കില്‍ അപ്പോള്‍ നിങ്ങള്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.

നിങ്ങളില്‍ ആരാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് ഏറ്റവും ഭംഗിയായി പ്രവര്‍ത്തിക്കുന്നത് എന്ന്, അഥവാ ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പരീക്ഷിക്കാനാണ് മരണവും ജനനവും നിശ്ചയിച്ചതെന്ന് 67: 2 ല്‍ പറഞ്ഞിട്ടുണ്ട്. 11: 7; 18: 7 സൂക്തങ്ങളും സമാന ആശയമുള്ളവയാണ്. പരിശുദ്ധന്മാരായ വിശ്വാസികളെയും മ്ലേച്ഛന്മാരായ കപടവിശ്വാസികളെയും വേര്‍തിരിച്ചെടുക്കാനാണ് ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളും ത്രികാലജ്ഞാനിയായ അല്ലാഹു സംഭവിപ്പിക്കുന്നത്. അജയ്യവും ഉള്‍ക്കാഴ്ചാദായകവുമായ അദ്ദിക്ര്‍ പൂര്‍ത്തിയായിരിക്കെ ഇക്കാലത്ത് പരിശുദ്ധന്മാരെയും മ്ലേച്ഛന്മാരെയും വേര്‍തിരിക്കുന്നത് സത്യാസത്യവിവേചന മാനദണ്ഡമായ (ഫുര്‍ഖാനായ) അദ്ദിക്ര്‍ ഉപയോഗപ്പെടുത്തിയാണ്. അല്ലാഹുവിനെക്കൊണ്ടും പ്രവാചകന്മാരെക്കൊണ്ടുമുള്ള വിശ്വാസം രൂപപ്പെടുത്തലും 6236 സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന അതുകൊണ്ട് തന്നെയാണ്. ലോകത്തിന്‍റെ ആയുസ്സ് നീട്ടാനുള്ള ഉപകരണവും ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് തടസ്സം സൃഷ്ടിച്ച് കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികളും ഹൃദയത്തില്‍ സംശയമാകുന്ന രോഗമുള്ള അനുയായികളുമടങ്ങിയ കാഫിറുകളെ ശിക്ഷിക്കുന്നതിനുവേണ്ടി മനുഷ്യരില്‍ നിന്നുള്ള വിശ്വാസികള്‍ ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്നതാണ്. 2: 62 ല്‍ വിവരിച്ച പ്രകാരം വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് പോകുന്ന അവസാനത്തെ വ്യക്തിയും സ്വര്‍ഗത്തിലേക്ക് തിരിച്ചുപോയാല്‍ ഭൂമി തിരിച്ച് കറങ്ങുന്നതും മസീഹുദ്ദജ്ജാല്‍ പുറപ്പെടുന്നതുമാണ്. കപടവിശ്വാസികളും അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ കൃഷിക്കും മഴക്കും വേണ്ടി മസീഹുദ്ദജ്ജാലിനെ ആദ്യം നബിയായും പരസ്ത്രീ പരപുരുഷബന്ധം ലക്ഷ്യം വെച്ച് ജീവിക്കുന്ന അവര്‍ സുന്ദരീസുന്ദരന്മാരുടെ ക്ലോണിംഗ് കോപ്പികള്‍ക്കുവേണ്ടി പിന്നീട് റബ്ബായിത്തന്നെയും സ്വീകരിക്കുന്നതാണ്. ഈസാ രണ്ടാമതുവന്ന് അവനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍പെട്ട ഇതര ജനവിഭാഗങ്ങള്‍ 8: 22 ലും 98: 6 ലും പറഞ്ഞ ഭ്രാന്തന്മാരും മ്ലേച്ഛന്മാരുമായ ദുഷ്ടജീവികളെ വധിച്ചുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതാണ്. 43: 60-61 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഈസായുടെ ഭരണകാലത്ത് മനുഷ്യര്‍ ലൈംഗികബന്ധമില്ലാതെ മലക്കുകളുടെ ജീവിതം നയിക്കുന്നതാണ്. 2: 3-4, 136, 213; 9: 95 വിശദീകരണം നോക്കുക.