( ആലിഇംറാന്‍ ) 3 : 178

وَلَا يَحْسَبَنَّ الَّذِينَ كَفَرُوا أَنَّمَا نُمْلِي لَهُمْ خَيْرٌ لِأَنْفُسِهِمْ ۚ إِنَّمَا نُمْلِي لَهُمْ لِيَزْدَادُوا إِثْمًا ۚ وَلَهُمْ عَذَابٌ مُهِينٌ

കാഫിറുകളായവര്‍, നാം അവര്‍ക്ക് സാവകാശം നല്‍കുന്നത് തങ്ങള്‍ക്ക് ഗുണക രമാണെന്ന് കരുതേണ്ടതുമില്ല, അവര്‍ക്ക് സാവകാശം നല്‍കുന്നത് അവരുടെ പാപഭാരം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയാണ്, അവര്‍ക്ക് ഹീനമായ ശിക്ഷയുമാ ണുള്ളത്.

അല്ലാഹുവിന്‍റെ 'നിഷ്പക്ഷവാന്‍' എന്ന സ്വഭാവത്തെ നിഷേധിക്കുന്ന കപടവിശ്വാസികള്‍ക്ക് ഇഹത്തില്‍ ദീര്‍ഘായുസ്സും സമ്പത്തും സന്താനങ്ങളും സംഘബലവുമെല്ലാം ധാരാളമായി നല്‍കിയിട്ടുള്ളത് അവര്‍ അവരവരുടെ കൈകള്‍ കൊണ്ട് പാപങ്ങള്‍ കൂടുതല്‍ കൂടുതല്‍ സമ്പാദിച്ച് നരകത്തിന്‍റെ അടിത്തട്ടിലേക്ക് പോകുന്നതിനുവേണ്ടിയാണ്. 3: 7 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകള്‍ തന്നെയാണ് യഥാര്‍ത്ഥ കാഫിറുകളെന്നും അവര്‍ക്ക് ഹീനമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്നും 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ആത്മാവിനെ പരിഗണിക്കാതെ ഐഹികജീവിതത്തിന് പ്രാധാന്യം കൊടുക്കുന്ന തെമ്മാടികളായ കപടവിശ്വാസികളും അവരുടെ അനുയായികളും വധിക്കപ്പെട്ടവരാണ്. അവരുടെ എല്ലാ പ്രവൃത്തികളും നിഷ്ഫലമാണെന്നും അവരുടെ പ്രവൃത്തികള്‍ക്ക് പിഴയായി അവര്‍ക്ക് നരകക്കുണ്ഠമാണ് ലഭിക്കുക എന്നും 9: 53-55, 67-68; 25: 33-34, 65-66 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 1: 7; 2: 96, 254, 286; 3: 116; 17: 64 വിശദീകരണം നോക്കുക.