فَإِنْ كَذَّبُوكَ فَقَدْ كُذِّبَ رُسُلٌ مِنْ قَبْلِكَ جَاءُوا بِالْبَيِّنَاتِ وَالزُّبُرِ وَالْكِتَابِ الْمُنِيرِ
അപ്പോള്‍ നിന്നെ അവര്‍ കളവാക്കി തള്ളിപ്പറയുന്നുവെങ്കില്‍, നിശ്ചയം നിന ക്കുമുമ്പ് വ്യക്തമായ തെളിവുകളും ഏടുകളും വെളിച്ചം നല്കുന്ന ഗ്രന്ഥവും കൊണ്ടുവന്നിട്ടുള്ള പ്രവാചകന്മാരും കളവാക്കി തള്ളിപ്പറയപ്പെട്ടിട്ടുണ്ട്.
35: 25 ഇതേ ആശയത്തിലുള്ള സൂക്തമാണ്. മുന്‍ പ്രവാചകന്മാരുടെ കാലഘട്ടങ്ങളിലെ കപടവിശ്വാസികളും അനുയായികളുമടങ്ങിയ കാഫിറുകളുടെ സ്വഭാവമാണ് ഇവിടെ ചിത്രീകരിക്കുന്നത്. സബൂറിന്റെ ബഹുവചനമാണ് സുബുര് (ഏടുകള്‍) എന്ന പദം. ഈ സൂക്തത്തില്‍ പറഞ്ഞ തെളിവുകളും ഏടുകളും വെളിച്ചം നല്കുന്ന ഗ്രന്ഥവും കൊണ്ട് ഉദ്ദേശിക്കുന്നത് ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ തന്നെയാണ്. അദ്ദിക്ര്‍ പ്രകാശമാണെന്ന് 4: 174; 5: 15; 7: 157; 64: 8; 66: 8 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. ഒറ്റ ഗ്രന്ഥം (അല്‍കിതാബ്) മാത്രമേ ഭൂമിയിലേക്ക് ഇറക്കിയിട്ടുള്ളൂ. അതിന്റെ ശരീരം വിവിധ ഭാഷകളിലാണെങ്കില്‍ ആത്മാവ് (ആശയം) ഒന്നുതന്നെയാണ്. നിശ്ചയം അദ്ദിക്ര്‍ പൂര്‍വ്വിക ഏടുകളില്‍ ഉണ്ട് എന്ന് 26: 196 ല്‍ പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് 313 പ്രവാചകന്മാര്ക്കും അവതരിപ്പിച്ചിട്ടുള്ളതെന്നും അത് അവതരിപ്പിക്കപ്പെട്ടത് അല്ലാഹുവിനെക്കൂടാതെ മറ്റൊരു ഇലാഹുമില്ല എന്നും അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുക എന്നും പഠിപ്പിക്കുന്നതിനുവേണ്ടിയാണ് എന്ന് 21: 24-25 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 2 ല്‍ വിവരിച്ച പ്രകാരം അന്ത്യപ്രവാചകനായ മുഹമ്മദിന് നല്കപ്പെട്ട അദ്ദിക്റില്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെയെല്ലാം ഏറ്റവും നല്ല വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ടെന്നും അത് 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണ് എന്നും 5: 48; 41: 43 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്.
ത്രികാലജ്ഞാനിയായ നാഥന്റെ സംസാരമായ അദ്ദിക്റിന്റെ 40 പേരുകളും തള്ളിപ്പറഞ്ഞുകൊണ്ട് അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ഫുജ്ജാറുകളും അവരുടെ ജിന്നുകൂട്ടുകാരും 6: 115-116 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവരാണ്. 2: 185, 285; 3: 60-61 വിശദീകരണം നോക്കുക.