( ആലിഇംറാന്‍ ) 3 : 186

لَتُبْلَوُنَّ فِي أَمْوَالِكُمْ وَأَنْفُسِكُمْ وَلَتَسْمَعُنَّ مِنَ الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ وَمِنَ الَّذِينَ أَشْرَكُوا أَذًى كَثِيرًا ۚ وَإِنْ تَصْبِرُوا وَتَتَّقُوا فَإِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ

നിങ്ങളുടെ ധനത്തിലും നിങ്ങളുടെ സ്വന്തത്തിലും നിങ്ങള്‍ പരീക്ഷിക്കപ്പെടു കതന്നെ ചെയ്യും, നിങ്ങള്‍ക്കുമുമ്പ് വേദം നല്‍കപ്പെട്ടവരായവരില്‍ നിന്നും അ ല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരായവരില്‍ നിന്നും ഉപദ്രവകരമായ അനേകം വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കുകതന്നെ ചെയ്യും, എ ന്നാല്‍ നിങ്ങള്‍ ക്ഷമ കൈകൊള്ളുകയും നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും ചെയ്യുകയാണെങ്കില്‍, അപ്പോള്‍ നിശ്ചയം അതുതന്നെയാണ് നിശ്ചയ ദാര്‍ഢ്യ ത്തിന്‍റെ മാര്‍ഗത്തില്‍ പെട്ടത്.

സൂക്തം അവതരിച്ച കാലത്ത് വേദവാഹകര്‍ ജൂത-ക്രൈസ്തവരും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ മക്കാമുശ്രിക്കുകളുമായിരുന്നു, എന്നാല്‍ ഇന്ന് വേദം 3: 58 ല്‍ പറഞ്ഞ തത്വനിര്‍ഭരമായ അദ്ദിക്ര്‍ ആയതിനാല്‍ വേദവാഹകര്‍ എന്നതില്‍ പെടുക അതിനെ മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന കപടവിശ്വാസികളും അവരെ പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ്. മനുഷ്യരില്‍ നിന്ന് നരകക്കുണ്ഠത്തിലെ വിറകുകളായ, കരയിലെ ദുഷ്ടജീവികളായ ഇക്കൂട്ടരെ ശിക്ഷിക്കാന്‍ വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 33: 72-73; 48: 6 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 42: 43 ല്‍, ആരെങ്കിലും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുകയാണെങ്കില്‍ നിശ്ചയം അതുതന്നെയാണ് നിശ്ചയദാര്‍ഢ്യത്തിന്‍റെ മാര്‍ഗത്തില്‍ പെട്ടത് എന്ന് പറഞ്ഞിട്ടുണ്ട്. ലുഖ്മാന്‍ തന്‍റെ മകനെ ഉപദേശിച്ചുകൊണ്ട് നീ നമസ്കാരം നിലനിര്‍ത്തുക, നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക, അതിന്‍റെ പേരില്‍ വരുന്ന എതിര്‍പ്പുകള്‍ ക്ഷമിക്കുകയും ചെയ്യുക, അതുതന്നെയാണ് നിശ്ചയദാര്‍ഢ്യത്തിന്‍റെ മാര്‍ഗത്തില്‍ പെട്ടത് എന്ന് പറഞ്ഞതായി 31: 17 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ അജയ്യഗ്രന്ഥമായ അദ്ദിക്റിനെ എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്ന വിശ്വാസിക്ക് ഒരു ഉപദ്രവവും വരുത്താന്‍ ആര്‍ക്കും സാധ്യമല്ല തന്നെ. 1: 7; 2: 155-157; 3: 111-112 വിശദീകരണം നോക്കുക.