كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ
എല്ലാ ഓരോ ആത്മാവും മരണത്തെ രുചിക്കുകതന്നെ ചെയ്യും! നിശ്ചയം നി ങ്ങളുടെ കര്‍മ്മഫലം അന്ത്യനാളില്‍ പരിപൂര്‍ണ്ണമായി നല്കപ്പെടുകയും ചെയ്യുന്നതുമാണ്, അപ്പോള്‍ ആരാണോ അവനെ നരകത്തെത്തൊട്ട് തടയുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തത്, അപ്പോള്‍ അവന് വിജയിച്ചു, ഈ ഐഹികജീവിതമാകട്ടെ വഞ്ചനാത്മകമായ ഒരു വിഭവമല്ലാതെ മ റ്റൊന്നുമല്ല.
എല്ലാ ഓരോ ആത്മാവും മരണത്തെ രുചിക്കുമെന്ന സൂക്തഭാഗം ഗ്രന്ഥത്തില്‍ ഇവിടെക്കൂടാതെ 21: 35 ലും 29: 57 ലും വന്നിട്ടുണ്ട്. 28: 88 ല്‍, അല്ലാഹുവല്ലാത്ത എല്ലാ വസ്തുക്കളും നശിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാം നശിക്കുന്നതാണ്. എല്ലാ ജീവികള്‍ക്കും ആത്മാവ് പ്രപഞ്ചനാഥന്റേതുതന്നെയാണ്. എല്ലാ ജീവികളും ആത്മാവുകൊണ്ട് നാഥനെ കീര്‍ത്തനം ചെയ്യുകയും വാഴ്ത്തുകയും ചെയ്യുന്നുണ്ടെന്ന് 17: 44: 24: 41 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ ജീവികളില്‍ നിന്നും മനുഷ്യനുള്ള പ്രത്യേകത മനുഷ്യന് വിശേഷബുദ്ധി നല്കപ്പെട്ടിട്ടുണ്ട് എന്നതാണ്. നിഷ്പക്ഷവാനായ നാഥന് ഒരാളേയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. എന്നാല്‍ അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥം അവര്‍ക്കെതിരെ സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക.
അതുകൊണ്ട് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റും നരകത്തെത്തൊട്ട് കാത്തുസൂക്ഷിക്കുന്ന മുഹൈമിനുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ഈ സൂക്തത്തില്‍ പറഞ്ഞ പ്രകാരം സ്വന്തത്തെ നരകത്തെത്തൊട്ട് തടയുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ ആത്മാവിന്റേയും ബാധ്യതയാണ്. വിശ്വാസികള്‍ക്ക് പരലോകത്താണ് സ്വര്‍ഗം, ഇഹലോകം അവര്‍ക്ക് നരകതുല്യമാണ്. എന്നാല്‍ നിഷ്പക്ഷവാനെ നിഷേധിക്കുന്നവര്‍ക്ക് ഇഹലോകം സ്വര്‍ഗവും മരണത്തോടുകൂടി നരകവുമാണ്. 13: 26 ല്‍, ഈ ഐഹിക ജീവിതം പരലോകത്തെ അപേക്ഷിച്ച് ഒരു സദ്യയല്ലാതെ മറ്റൊന്നുമല്ല എന്ന് പറഞ്ഞിട്ടുണ്ട്. 57: 20 അവസാനിക്കുന്നതും 'ഐഹിക ജീവിതമാകട്ടെ വഞ്ചനാത്മകമായ ഒരു വിഭവമല്ലാതെ അല്ല' എന്ന് പറഞ്ഞുകൊണ്ടാണ്. 35: 5 ല്‍, ഓ മനുഷ്യരേ! നിശ്ചയം അല്ലാഹുവിന്റെ വാഗ്ദത്തം സത്യം തന്നെയാണ്, അപ്പോള്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ, അല്ലാഹുവിന്റെ കാര്യത്തില്‍ ആ മഹാവഞ്ചകനായ പിശാചും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ എന്ന് പറഞ്ഞിട്ടുണ്ട്. വിശ്വാസിയാകാനുള്ള അല്ലാഹുവിന്റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്ത ഏതൊരു ഫുജ്ജാറും മരണസമയത്ത് ആത്മാവിനെതിരെ 'നിശ്ചയം ഞാന്‍ കാഫിറായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുന്നതാണ് എന്ന് 7: 37 ലും; നാഥന് അവനോട് 'അല്ല നിനക്ക് എന്റെ സൂക്തങ്ങള്‍ വന്നുകിട്ടി, അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു, നീ എല്ലാം തികഞ്ഞവനാണെന്ന് അഹങ്കരിക്കുകയും ചെയ്തു, നീ കാഫിറുകളില്‍ പെട്ടവന് തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 59 ലും പറഞ്ഞിട്ടുണ്ട്. 2: 213; 3: 30; 14: 28-30 വിശദീകരണം നോക്കുക.