( ആലിഇംറാന്‍ ) 3 : 187

وَإِذْ أَخَذَ اللَّهُ مِيثَاقَ الَّذِينَ أُوتُوا الْكِتَابَ لَتُبَيِّنُنَّهُ لِلنَّاسِ وَلَا تَكْتُمُونَهُ فَنَبَذُوهُ وَرَاءَ ظُهُورِهِمْ وَاشْتَرَوْا بِهِ ثَمَنًا قَلِيلًا ۖ فَبِئْسَ مَا يَشْتَرُونَ

വേദം നല്‍കപ്പെട്ടവരായവരോട് അല്ലാഹു വാങ്ങിയ പ്രതിജ്ഞകള്‍ ഓര്‍ക്കേണ്ടതുമാണ്, നിങ്ങള്‍ അത് മനുഷ്യര്‍ക്ക് വെളിവാക്കുക തന്നെ വേണം, നിങ്ങ ള്‍ അതിനെ മൂടിവെക്കുകയുമരുത്, എന്നാല്‍ അവര്‍ അതിനെ അവരുടെ പി റകോട്ട് വലിച്ചെറിയുകയും അതുകൊണ്ട് കുറഞ്ഞ വില വാങ്ങുകയും ചെയ് തു, അപ്പോള്‍ എത്ര മോശമായ വിലയാണ് അവര്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്!

 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിക്കപ്പെട്ട നാഥന്‍റെ ഗ്രന്ഥം അദ്ദിക്ര്‍ തന്നെയാണ്. അവയുടെയെല്ലാം ശരീരം വിവിധ പേരുകളില്‍ അറിയപ്പെടുന്നു. 16: 44 ല്‍ പറഞ്ഞ പ്രകാരം പ്രവാചകന്‍ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട അദ്ദിക്റിന്‍റെ ശരീരം അറബി ഖുര്‍ആനാണ്. ഖുര്‍ആന്‍ എന്നാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ളത് എന്നാണ്. നാഥനില്‍ നിന്ന് മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ ഗ്രന്ഥങ്ങളും ഖുര്‍ആന്‍ തന്നെയായിരുന്നു എന്ന് 15: 90-91 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യര്‍ക്ക് മൊത്തം സന്മാര്‍ഗമായ, ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അത് ജനങ്ങള്‍ക്ക് വ്യക്തമായി വിശദീകരിച്ച് കൊടുക്കണമെന്നും മൂടിവെക്കരുതെന്നും അല്ലാഹു അതിന്‍റെ വാഹകരായ പ്രവാചകന്‍റെ ജനതയില്‍ നിന്ന് പ്രതിജ്ഞ വാങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ അവര്‍ ഇന്ന് അദ്ദിക്റിനെ അവഗണിച്ച് അത് മനസ്സിലാക്കാനോ പഠിപ്പിക്കാനോ ലോകരിലേക്ക് എത്തിക്കാനോ ശ്രമിക്കാതെ ദീനില്‍ നിന്ന് കൊമ്പും പിടിച്ചുപോയ കള്ളവാദികള്‍ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തിട്ടുള്ളത്. 'അവര്‍ അതിനെ അവരുടെ പിറകോട്ട് വലിച്ചെറിഞ്ഞു' എന്ന് പറഞ്ഞതുകൊണ്ടുദ്ദേശിക്കുന്നത് ഗ്രന്ഥത്തിന്‍റെ ശരീരമായ അറബി ഖുര്‍ആനിനെ വലിച്ചെറിഞ്ഞു എന്നല്ല, മറിച്ച് ഗ്രന്ഥത്തിന്‍റെ ആശയം ജീവിതത്തിന്‍റെ വിവിധ മേഖലകളിലേക്ക് ഉള്‍ക്കൊള്ളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തില്ല എന്നാണ്. ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്റിനെ പരിഗണിക്കാതെ അറബി ഖുര്‍ആനിന്‍റെ ശരീരം മനഃപ്പാഠമാക്കലും (ഹാഫിള് ആക്കല്‍) പാരായണം ഈണത്തിലും രാഗത്തിലുമാക്കലുമെല്ലാം ഗ്രന്ഥത്തെ പിറകോട്ട് വലിച്ചെറിയല്‍ തന്നെയാണ്. 2: 79, 174-176 വിശദീകരണം നോക്കുക. 

25: 17-18 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിക്കുക വഴി കെട്ടജനതയായിത്തീര്‍ന്ന ഇക്കൂട്ടര്‍ ഗ്രന്ഥത്തെത്തൊട്ട് അവരെയും മറ്റുള്ളവരെയും തടയുക വഴി അവരെത്തന്നെയല്ലാതെ നശിപ്പിക്കുന്നില്ല, എന്നാല്‍ അത് അവര്‍ തിരിച്ചറിയുന്നില്ല എന്ന് 6: 26 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. ആത്മാവിനെ ശുദ്ധീകരിക്കാതെ നാഥനെ വിസ്മരിച്ച് ജീവിക്കുന്ന ഇക്കൂട്ടര്‍ 7: 37 ല്‍ പറഞ്ഞ പ്രകാരം അവരുടെ മരണസമയത്തും, 6: 130 ല്‍ പറഞ്ഞ പ്രകാരം വിധിദിവസവും അവരുടെ ആത്മാവിനെതിരെ 'നിശ്ചയം അവര്‍ കാഫിറുകളായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 2: 101; 3: 81; 56: 81-82 വിശദീകരണം നോക്കുക.