( ആലിഇംറാന്‍ ) 3 : 188

لَا تَحْسَبَنَّ الَّذِينَ يَفْرَحُونَ بِمَا أَتَوْا وَيُحِبُّونَ أَنْ يُحْمَدُوا بِمَا لَمْ يَفْعَلُوا فَلَا تَحْسَبَنَّهُمْ بِمَفَازَةٍ مِنَ الْعَذَابِ ۖ وَلَهُمْ عَذَابٌ أَلِيمٌ

തങ്ങള്‍ക്ക് നല്‍കപ്പെട്ടതില്‍ ആഹ്ലാദിച്ചു കൊണ്ടിരിക്കുന്നവരായവര്‍ കണക്ക് കൂട്ടേണ്ടതില്ല-തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാത്തതിന്‍റെ പേരില്‍ സ്തുതിക്കപ്പെടണമെന്ന് മോഹിക്കുന്നവരുമാണവര്‍, അപ്പോള്‍ ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കുമെന്ന് അവര്‍ കണക്ക് കൂട്ടേണ്ടതില്ല, അവര്‍ക്ക് വേദനാജനകമായ ശിക്ഷയുമാണുള്ളത്.

നാഥനില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് മുശ്രിക്കുകളായിത്തീര്‍ന്ന ഫുജ്ജാറുകളിലെ വിവിധ വിഭാഗങ്ങള്‍ ഓരോരുത്തരും അവരുടെ പക്കലുള്ളതില്‍ ആഹ്ലാദിച്ച് ഉല്ലസിക്കുന്നവരാണെന്ന് 23: 51-53; 30: 30-32 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകളില്‍ നിന്നുള്ള പള്ളിപരിപാലകര്‍, മതമേലദ്ധ്യക്ഷന്മാര്‍, സമുദായ നേതാക്കള്‍, പൗരപ്രമുഖര്‍ തുടങ്ങി പലരും തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാത്തതിന്‍റെ പേരില്‍ സ്തുതിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. ഇടതുകൈയില്‍ പിറകിലൂടെ കര്‍മരേഖ ലഭിക്കുന്ന അവന്‍ നാശത്തിനുവേണ്ടി കേഴുമെന്നും പുനര്‍ജന്മത്തെ തള്ളിപ്പറഞ്ഞുകൊണ്ട് അവര്‍ ഇവിടെ കുടുംബാംഗങ്ങളോടൊപ്പം ആഹ്ലാദിച്ച് ഉല്ലസിച്ച് കഴിഞ്ഞുകൂടുകയായിരുന്നു എന്നും 84: 10-14 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നാഥന്‍റെ സംസാരമായ അദ്ദിക്റിനെ വിസ്മരിച്ചുകൊണ്ട് ജീവിക്കുന്ന കുഫ്ഫാറുകളോട് 'നിങ്ങള്‍ ഈ വര്‍ത്തമാനത്തിലാണോ അത്ഭുതം കൂറുന്നത്? നിങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുകയാണോ! നിങ്ങള്‍ കരയുന്നില്ലേ' എന്ന് 53: 59-60 സൂക്തങ്ങളില്‍ ചോദിച്ചിട്ടുണ്ട്. നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നത് നരകക്കുണ്ഠമായതിനാല്‍ നിങ്ങള്‍ കുറച്ച് ചിരിക്കുക, അധികം കരയുക എന്ന് കപടവിശ്വാസികളോട് 9: 80-82 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത ഫുജ്ജാറുകളില്‍ നിന്നുള്ള ആരും തന്നെ 3: 102 ല്‍ പറഞ്ഞ പ്രകാരം സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ച അവസ്ഥയില്‍ മുസ്ലിമായി മരിക്കുകയില്ല. 2: 44, 159-161; 3: 28; 18: 103-105; 41: 41-43 വിശദീകരണം നോക്കുക.