وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അല്ലാഹുവിനാകുന്നു,അല്ലാ ഹു എല്ലാഓരോ കാര്യത്തിന്‍റെമേലും കഴിവുള്ള സര്‍വ്വശക്തനുമാണ്.
67: 1 ല്‍, ആരുടെ കൈകളിലാണോ എല്ലാ വസ്തുക്കളുടെയും ആധിപത്യമുള്ളത്, അവന്‍ അനുഗ്രഹ സമ്പൂര്‍ണ്ണനാണ്, അവന്‍ എല്ലാ കാര്യത്തിന്‍റെമേലും കഴിവുള്ള സര്‍വ്വശക്തനുമാണ് എന്നുപറഞ്ഞിട്ടുണ്ട്. വിധിദിവസം യഥാര്‍ത്ഥത്തില്‍ ആധിപത്യം നിഷ്പക്ഷവാനായ നാഥനായിരിക്കും, ആ ദിനം കാഫിറുകള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും എന്ന് 25: 26 ല്‍ പറഞ്ഞിട്ടുണ്ട്. 40: 16 ല്‍, എല്ലാവരും മറനീക്കി അല്ലാഹുവിന്‍റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന ദിവസം 'ആര്‍ക്കാണ് ഇന്നേ ദിനം ആധിപത്യം' എന്ന് ചോദിക്കപ്പെടുമെന്നും, എല്ലാം അടക്കിഭരിക്കുന്ന ഏകാധിപനായ അല്ലാഹുവിനാണെന്ന് പറയപ്പെടുമെന്നും പറഞ്ഞിട്ടുണ്ട്. 6: 104 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്ര്‍ കൊണ്ട് പ്രപഞ്ചനാഥനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യമുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമാണ് 75: 22-23 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ആത്മാവുകൊണ്ട് നാഥനെ കണ്ട് സന്തോഷത്തോടുകൂടി മരണപ്പെടുക. ആത്മാവിനെ പരിഗണിക്കാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം തന്നെ 75: 24 ല്‍ പറഞ്ഞ പ്രകാരം ദുഃഖത്തോടുകൂടി പിശാചിനെ കണ്ടുകൊണ്ടാണ് മരണപ്പെടുക. 1: 3; 4: 131-133; 6: 115-116 വിശദീകരണം നോക്കുക.