رَبَّنَا إِنَّكَ مَنْ تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ ۖ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ
ഞങ്ങളുടെ നാഥാ നിശ്ചയം, നീ ഒരാളെ നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അപ്പോള്‍ നിശ്ചയം നീ അവനെ നിന്ദ്യനാക്കി, അത്തരം അക്രമികള്‍ക്ക് സഹായികളില്‍ നിന്ന് ആരും ഉണ്ടായിരിക്കുന്നതല്ല.
സന്മാര്‍ഗ്ഗവും ദുര്‍മാര്‍ഗ്ഗവും വ്യക്തമാക്കിത്തരുന്ന അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ച് സൃഷ്ടിച്ചപ്പോള്‍ തന്നെ എല്ലാ ഓരോരുത്തര്‍ക്കും പഠിപ്പിച്ചിട്ടുള്ളതിനാല്‍ അല്ലാഹു നിഷ്പക്ഷവാനാണ്. അതിനാല്‍ പതിനഞ്ച് വയസ്സിനുമുമ്പ് മക്കള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ പഠിപ്പിക്കല്‍ മക്കളെ ഏല്‍പിക്കപ്പെട്ട മാതാപിതാക്കളുടെ ബാധ്യതയാണ്. നാലാം ഘട്ടമായ പതിനഞ്ച് വയസ്സിനുശേഷം മരണം വരെയുള്ള ഐഹികജീവിതം അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ക്രമപ്പെടുത്തുന്നവരാണ് സൂക്ഷ്മതയുള്ളവരും അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവരും. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് മൂടിവെക്കുന്നവരും അതിനെ തള്ളിപ്പറയുന്നവരുമാണ് അക്രമികളും ഭ്രാന്തന്മാരുമെന്ന് 6: 21; 7: 40-41; 10: 17; 17: 82; 18: 57; 28: 50; 32: 22; 39: 32; 62: 5; 76: 31 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്.
ജീവിതലക്ഷ്യമില്ലാത്ത ദേഹേച്ഛ പിന്‍പറ്റുന്ന കപടവിശ്വാസികളും അവരുടെ പ്രജ്ഞയറ്റ അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് 220 സൂക്തങ്ങളിലും പറഞ്ഞ അക്രമികള്‍. അദ്ദിക്റിനെ വിസ്മരിച്ചതിനാല്‍ അവര്‍ ഒരു കെട്ട ജനതയാണെന്ന് 25: 18 ലും; അവര്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണെന്ന് 56: 82 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹുവേ! ഞങ്ങളെ നീ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകളായ അക്രമികളും നിന്ദ്യരും ആക്കരുതേ! 98: 2 ല്‍ പറഞ്ഞ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള അദ്ദിക്ര്‍ കൊണ്ട് ഞങ്ങളെ നീ സൂക്ഷ്മതയുള്ളവരും വിജയം വരിക്കുന്നവരും ആക്കേണമേ. 2: 254; 3: 185 വിശദീകരണം നോക്കുക.