( ആലിഇംറാന്‍ ) 3 : 194

رَبَّنَا وَآتِنَا مَا وَعَدْتَنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ ۗ إِنَّكَ لَا تُخْلِفُ الْمِيعَادَ

ഞങ്ങളുടെ നാഥാ, നിന്‍റെ പ്രവാചകന്‍മാര്‍ മുഖേന നീ ഞങ്ങളോട് വാഗ്ദത്തം ചെയ്തിട്ടുള്ളതൊക്കെയും ഞങ്ങള്‍ക്ക് നിവര്‍ത്തിച്ചുതരേണമേ, അന്ത്യനാളില്‍ നീ ഞങ്ങളെ നിന്ദ്യരാക്കുകയുമരുതേ-നിശ്ചയം നീ വാഗ്ദത്തങ്ങള്‍ ലംഘിക്കുന്നവനല്ലതന്നെ.

വാഗ്ദത്തങ്ങള്‍ ലംഘിക്കാത്ത ഒരുവന്‍ പരിശുദ്ധനാണ് എന്ന് വിശ്വാസി നാഥനെ വാഴ്ത്തുന്നതാണ്. നാഥന്‍ പിശാച് ഉള്‍പ്പടെയുള്ള അവന്‍റെ സൃഷ്ടികള്‍ക്ക് നല്‍കിയ വാഗ്ദത്തങ്ങള്‍ ലംഘിക്കുകയില്ല. 32: 13 ല്‍, നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ ഓരോ ആത്മാവിനും അതിന്‍റെ സന്മാര്‍ഗം മാത്രമങ്ങ് നല്‍കുമായിരുന്നു, എന്നാല്‍ എന്നില്‍ നിന്ന് വാക്ക് ഉണ്ടായിക്കഴിഞ്ഞു: നിശ്ചയം ഞാന്‍ ജിന്നുകളില്‍ നിന്നുള്ളവരെയും മനുഷ്യരില്‍ നിന്നുള്ളവരെയും മുഴുവനും നരകക്കുണ്ഠത്തില്‍ കുത്തിനിറക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. 4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ ആയിരത്തിലും 999 നെ പിശാച് പാട്ടിലാക്കുന്നതാണ്. ആരാണോ സത്യമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി 43: 36-39 ല്‍ പറഞ്ഞ തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റിയത്, അവന്‍ തന്‍റെ പ്ര വര്‍ത്തനങ്ങള്‍ 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലാണ് രേഖപ്പെടുത്തുക. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അവരുടെ ജിന്നുകൂട്ടുകാരനെ വി ശ്വാസിയാക്കി മാറ്റാത്തതിനാല്‍ അവരുടെ പട്ടിക 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേ ക്കുള്ള സിജ്ജീനില്‍ തന്നെ നിലനില്‍ക്കുന്നതാണ്. 17: 108-109 ല്‍, മുമ്പ് ഗ്രന്ഥം നല്‍കപ്പെട്ടവരുടെ മേല്‍ നിഷ്പക്ഷവാന്‍റെ സൂക്തങ്ങള്‍ വായിച്ച് കേള്‍പിക്കപ്പെട്ടാല്‍ അവര്‍ പറയുന്നതാണ്: ഞങ്ങളുടെ നാഥന്‍ പരിശുദ്ധനാണ്, നിശ്ചയം ഞങ്ങളുടെ നാഥന്‍റെ വാഗ് ദാനം പുലരാനുള്ളത് തന്നെയുമാണ്. അവര്‍ കരഞ്ഞുകൊണ്ട് വിനീതരായി മുഖം കുത്തി സാഷ്ടാംഗത്തില്‍ വീഴുന്നതും അതുവഴി അവരുടെ ഭയഭക്തി വര്‍ദ്ധിക്കുന്നതുമാണ് എ ന്ന് പറഞ്ഞിട്ടുണ്ട്. 2: 27-28, 136; 3: 133-136 വിശദീകരണം നോക്കുക.