( ആലിഇംറാന്‍ ) 3 : 193

رَبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا ۚ رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ

ഞങ്ങളുടെ നാഥാ, നിശ്ചയം വിശ്വാസത്തിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്ന ഒരു വിളിയാളന്‍ 'നിങ്ങളുടെ നാഥനെക്കൊണ്ട് വിശ്വസിക്കുവീന്‍' എന്ന് വിളിച്ചുകൊ ണ്ടിരിക്കുന്നത് ഞങ്ങള്‍ കേട്ടു, അപ്പോള്‍ ഞങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞു, ഞ ങ്ങളുടെ നാഥാ, അതിനാല്‍ നീ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് പൊറുത്തു തരികയും, ഞങ്ങളുടെ തിന്മകള്‍ ഞങ്ങളെത്തൊട്ട് മായ്ച്ച് കളയുകയും ഞങ്ങളെ നീ തിരിച്ചുവിളിക്കുമ്പോള്‍ പുണ്യാത്മാക്കളോടൊപ്പം തിരിച്ചുവിളിക്കുകയും ചെയ്യേണമേ.

ഈ സൂക്തത്തില്‍ പറഞ്ഞ 'വിളിയാളന്‍' പ്രവാചകനാണ്. ഇന്ന് അത് അദ്ദിക്റിലേക്ക് വിളിക്കുന്ന വിശ്വാസിയാണ് എന്നത് വളരെ വ്യക്തമാണ്. അതുകൊണ്ട് സാക്ഷിയായ അദ്ദിക്റിനെയും പ്രവാചകനെയും പിന്‍പറ്റുന്ന വിശ്വാസി 25: 33; 41: 33 സൂക്തങ്ങളെ സത്യപ്പെടുത്തിക്കൊണ്ട് വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ കൊണ്ടാണ് മനുഷ്യസമൂഹത്തെ നാഥനിലേക്ക് വിളിക്കേണ്ടത്. ഈ സൂക്തം വായിക്കുമ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കേണ്ടതാണ്: അല്ലാഹുവേ! ഞങ്ങളെ നീ ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിനെ സത്യപ്പെടുത്തി നിന്നെ കണ്ടുകൊണ്ട് ചരിക്കുന്നവരാക്കേണമേ! ഞങ്ങളെ നീ പ്രകാശമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി പരലോകത്ത് ഏഴാം ഘട്ടത്തില്‍ അനന്തരമെടുക്കുന്നതിനുവേണ്ടി നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് സ്വര്‍ഗം സമ്പാദിക്കുന്നവരാക്കേണമേ! ഞങ്ങളെ നീ തിരിച്ച് വിളിക്കുമ്പോള്‍ സര്‍വസ്വം നിനക്ക് സമര്‍പ്പിച്ചുകൊണ്ട് പുണ്യാത്മാക്കളുടെ വേര്‍പാട് പ്രദാനം ചെയ്യേണമേ! ഞങ്ങളെ നീ പരിശുദ്ധമായ അദ്ദിക്ര്‍ കൊണ്ട് വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന മുന്‍കടന്നവരോടൊപ്പവും വിജയികളോടൊപ്പവും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണമേ. 3: 55, 102; 5: 117 വിശദീകരണം നോക്കുക.