وَإِنَّ مِنْ أَهْلِ الْكِتَابِ لَمَنْ يُؤْمِنُ بِاللَّهِ وَمَا أُنْزِلَ إِلَيْكُمْ وَمَا أُنْزِلَ إِلَيْهِمْ خَاشِعِينَ لِلَّهِ لَا يَشْتَرُونَ بِآيَاتِ اللَّهِ ثَمَنًا قَلِيلًا ۗ أُولَٰئِكَ لَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ ۗ إِنَّ اللَّهَ سَرِيعُ الْحِسَابِ
നിശ്ചയം വേദക്കാരില്‍ ചിലരുണ്ട്, അവര്‍ അല്ലാഹുവിനെക്കൊണ്ടും നിങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ട ഒന്നുകൊണ്ടും അവരിലേക്ക് അവതരിക്കപ്പെട്ട ഒന്നു കൊണ്ടും വിശ്വസിക്കുന്നു, അവര്‍ അല്ലാഹുവിനെ ഭയപ്പെടുന്നവരും അല്ലാഹു വിന്റെ സൂക്തങ്ങള്‍കൊണ്ട് കുറഞ്ഞവില വാങ്ങാത്തവരുമാകുന്നു, അക്കൂട്ടര്‍ ക്ക് തങ്ങളുടെ നാഥന്റെയടുക്കല്‍ അവരുടെ പ്രതിഫലമുണ്ട്, നിശ്ചയം അല്ലാഹു വളരെവേഗം കണക്കുനോക്കുന്നവന്‍ തന്നെയാകുന്നു.
28: 52-55 സൂക്തങ്ങളില്‍ ഇതിനുമുമ്പ് ഗ്രന്ഥം നല്കപ്പെട്ടവര് അദ്ദിക്ര്‍ കൊണ്ട് വിശ്വസിക്കുമെന്നും അവരുടെമേല്‍ അത് വായിച്ച് കേള്‍പ്പിച്ചാല്‍: ഞങ്ങള്‍ അതുകൊണ്ട് വിശ്വസിച്ചു കഴിഞ്ഞു, നിശ്ചയം ഇത് ഞങ്ങളുടെ ഉടമയില്‍ നിന്നുള്ള സത്യം തന്നെയാണ്, നിശ്ചയം ഞങ്ങള്‍ ഇതിനുമുമ്പും അല്ലാഹുവിന് സര്‍വ്വസ്വം സമര്‍പ്പിച്ച മുസ്ലിംകളായിരുന്നു എന്ന് പറയുമെന്നും, അവര്‍ ക്ഷമാലുക്കളായതുകൊണ്ടും ഏറ്റവും നല്ലതായ അദ്ദിക്ര്‍ കൊണ്ട് തിന്മയെ തടയുന്നവരും അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് ചെലവഴിച്ചുകൊണ്ടിരിക്കുന്നവരുമായതുകൊണ്ടും അക്കൂട്ടര്‍ക്ക് രണ്ടിരട്ടി പ്രതിഫലമുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. നബിയുടെ കാലത്ത് മുന്വേദക്കാരായ ജൂത-ക്രൈസ്തവരില്‍ നിന്നുള്ള വിശ്വാസികളുടെ സ്വഭാവമാണ് ഇവിടെ വിവരിച്ചത്.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരും അല്ലാഹുവിന്റെ കോപവും ശാപവും വര്‍ഷിക്കപ്പെട്ടവരും നരകക്കുണ്ഠത്തിലേക്കുള്ളവരുമാണെന്ന് 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. 3: 19; 5: 4; 14: 51; 40: 17 എന്നീ സൂക്തങ്ങള്‍ 'നിശ്ചയം, അല്ലാഹു അതിവേഗം കണക്കുകള്‍ നോക്കുന്നവനാണ്' എന്ന് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്. 2: 2-5, 174-176; 3: 52-53, 187; 17: 13-14 വിശദീകരണം നോക്കുക.