( ആലിഇംറാന്‍ ) 3 : 24

ذَٰلِكَ بِأَنَّهُمْ قَالُوا لَنْ تَمَسَّنَا النَّارُ إِلَّا أَيَّامًا مَعْدُودَاتٍ ۖ وَغَرَّهُمْ فِي دِينِهِمْ مَا كَانُوا يَفْتَرُونَ

നിശ്ചയം എണ്ണപ്പെട്ട നാളുകളിലല്ലാതെ നരകം ഞങ്ങളെ സ്പര്‍ശിക്കുകയില്ലത ന്നെ എന്ന് അവര്‍ പറഞ്ഞതാണ് അതിനുകാരണം, അവരുടെ ദീനില്‍ അവര്‍ സ്വയം കെട്ടിച്ചമച്ചുകൊണ്ടിരുന്നത് അവരെ വഞ്ചിച്ചിരിക്കുന്നു.

16: 89 ല്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്നതും 25: 33 ല്‍ വിവരിച്ച പ്രകാരം നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവു മായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ അഭിപ്രായ വ്യത്യാസങ്ങളില്‍ അതുകൊണ്ട് വിധി കല്‍പിക്കണമെന്ന് പറഞ്ഞുകൊണ്ട് ഫുജ്ജാറുകളിലെ വിവിധ സംഘടനക്കാരെ വിളിച്ചാല്‍ 4: 59; 18: 57; 32: 22 തുടങ്ങിയ സൂക്തങ്ങളുടെ ആശയമെല്ലാം തള്ളിപ്പറഞ്ഞുകൊണ്ട് അവര്‍ നിലകൊള്ളുന്ന ആദര്‍ശങ്ങളില്‍ തന്നെ മാറ്റമില്ലാതെ തുടരുന്നതാണ്. മനുഷ്യരി ല്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ വിവിധ സംഘടനകളായിപ്പിരിഞ്ഞ ഫുജ്ജാറുകളുടെ ഈ സ്വഭാവം കാരണമാണ് അവരെ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോട് 7: 176 ല്‍ അല്ലാഹു ഉപമിച്ചിട്ടുള്ളത്. കാഫിറുകളായ അവര്‍ നരകക്കുണ്ഠ ത്തില്‍ നായയുടെ രൂപത്തില്‍ കഴുത്തില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടവരായിട്ടാണ് പ്ര വേശിപ്പിക്കപ്പെടുക എന്ന് 40: 69-74; 76: 4 സൂക്തങ്ങളില്‍ നിന്ന് മനസ്സിലാക്കാം. അദ്ദിക്റി നെ അവഗണിച്ച് പിന്തിരിഞ്ഞ് ഇഹലോകം മാത്രം ജീവിത ലക്ഷ്യമായി തെരഞ്ഞെടുത്തിട്ടുള്ള 8: 22; 98: 6 ല്‍ ദുഷ്ടജീവികളെന്നും 4: 151 ല്‍ യഥാര്‍ത്ഥ കാഫിറുകളെന്നും വി ശേഷിപ്പിച്ചിട്ടുള്ള ഫുജ്ജാറുകളെ അവഗണിക്കണമെന്ന് പ്രവാചകനോടും വിശ്വാസികളോടും 53: 29-30 സൂക്തങ്ങളിലൂടെ അല്ലാഹു കല്‍പിച്ചിട്ടുണ്ട്. മുമ്പ് വേദം നല്‍കപ്പെട്ട ജൂ തക്രൈസ്തവരെ പോലെത്തന്നെ ഇന്ന് 62: 5 ല്‍ പറഞ്ഞ പ്രകാരം ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ആശയമില്ലാതെ ഗ്രന്ഥം വഹിക്കുന്ന, 25: 17-18 ല്‍ അദ്ദിക്റിനെ വിസ്മരി ച്ച കെട്ട ജനത എന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകളുടെ ഉള്ളിലിരിപ്പ് അവര്‍ എന്തുതന്നെയായാലും കുറച്ചുകാലം നരകക്കുണ്ഠത്തില്‍ താമസിക്കേണ്ടിവന്നാല്‍ തന്നെ അധികം വൈകാതെ നബിമാരാലും മഹാത്മാക്കളാലും ശുപാര്‍ശ ചെയ്യപ്പെട്ട് സ്വര്‍ഗത്തില്‍ പ്ര വേശിപ്പിക്കപ്പെടുമെന്നാണ്. 'അദ്ദിക്ര്‍ വന്നുകിട്ടിയതിനുശേഷം ഈ കപടന്‍മാരായ നേതാക്കളാണല്ലോ ഞങ്ങളെ അതില്‍നിന്ന് തടഞ്ഞത്, പിശാച് മനുഷ്യന് മഹാ വഞ്ചകനായിരുന്നുവല്ലോ' എന്ന് ഇത്തരക്കാര്‍ കൈകടിച്ചുകൊണ്ട് പരലോകത്തുവെച്ച് വിലപിക്കുന്ന രംഗം 25: 27-29 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രവാചകന്‍ ഗ്രന്ഥവും കൊണ്ട് വന്ന് 'എ ന്‍റെ ഈ ജനത ഈ വായനയില്‍ നിന്ന് ഒളിച്ചോടിപ്പോയതാണ് അവരുടെ ഈ ദുര്‍ഗതിക്ക് കാരണം' എന്ന് അന്യായം പറയുന്ന രംഗം 25: 30 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇ ത്തരം മുന്നറിയിപ്പുകളെയെല്ലാം അവഗണിച്ചുകൊണ്ട് ആത്മാവ് പങ്കെടുക്കാതെ നമസ്കരിച്ചും നോമ്പെടുത്തും ഹജ്ജും ഉംറയും ചെയ്തും 25: 65-66 പ്രകാരം പിഴയായി നരകക്കുണ്ഠം വാങ്ങുന്നവരായി ഈ കെട്ടജനത അധഃപതിച്ചിരിക്കുകയാണ്. 2: 80, 94-95; 5: 10 വിശദീകരണം നോക്കുക.