لَا يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِنْ دُونِ الْمُؤْمِنِينَ ۖ وَمَنْ يَفْعَلْ ذَٰلِكَ فَلَيْسَ مِنَ اللَّهِ فِي شَيْءٍ إِلَّا أَنْ تَتَّقُوا مِنْهُمْ تُقَاةً ۗ وَيُحَذِّرُكُمُ اللَّهُ نَفْسَهُ ۗ وَإِلَى اللَّهِ الْمَصِيرُ
വിശ്വാസികള്‍ വിശ്വാസികളെക്കൂടാതെ കാഫിറുകളെ ആത്മമിത്രങ്ങളായി സ്വീകരിക്കുകയില്ല, ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന് അ ല്ലാഹുവുമായി ഒരു ബന്ധവുമില്ല-സൂക്ഷ്മത പാലിച്ചുകൊണ്ട് അവരോട് സ ഹകരിക്കുന്നതൊഴികെ, അല്ലാഹു അവനെക്കുറിച്ചുതന്നെ നിങ്ങളെ ജാഗരൂകരാ ക്കുന്നു, അല്ലാഹുവിലേക്ക് തന്നെയാണ് എല്ലാവരുടെയും മടക്കവും.
9: 23 ല്‍ അല്ലാഹു വിശ്വാസികളെ വിളിച്ച്: ഓ വിശ്വാസികളേ, നിങ്ങളുടെ പിതാക്ക ന്മാരും സഹോദരങ്ങളും വിശ്വാസത്തേക്കാള്‍ കൂടുതല്‍ നിഷേധത്തിന് പ്രാധാന്യം നല്‍കുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ആത്മമിത്രമായി തെരഞ്ഞെടുക്കരുത്-നിങ്ങളില്‍ ആരെ ങ്കിലും അങ്ങനെ അവരെ തെരഞ്ഞെടുത്താല്‍ അപ്പോള്‍ അക്കൂട്ടര്‍ തന്നെയാണ് അക്രമി കള്‍ എന്നുപറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ വിശ്വാസിയായ അല്ലാഹുവിന്‍റെ സംഘത്തില്‍ പെട്ടവരാണ്. അവനാണ് അവരുടെ സംരക്ഷകനും കൂട്ടുകാരനും. എന്നാല്‍ ഗ്രന്ഥം കിട്ടിയിട്ട് മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കാഫിറുകളും അക്രമികളും തെമ്മാടികളു മായ ഫുജ്ജാറുകളുടെ സംരക്ഷകരും തോഴരും വിവിധങ്ങളായ ദുശ്ശക്തികളാണ്. അവ ര്‍ കാഫിറായ പിശാചിന്‍റെ സംഘക്കാരും പിശാചിനോടൊപ്പം നരകക്കുണ്ഠത്തില്‍ സഹവസിക്കേണ്ടവരുമാണ്. അപ്പോള്‍ അത്തരം കാഫിറുകളോട് അവര്‍ മാതാപിതാക്കള്‍, മക്കള്‍, ഇണ തുണകള്‍, സഹോദര സഹോദരികള്‍, അവര്‍ക്ക് സംരക്ഷണം കൊടുത്തവര്‍, നേതാക്കള്‍, അനുയായികള്‍ തുടങ്ങി ആരുതന്നെ ആണെങ്കിലും ശരി, ഈ ലോകത്തുവെച്ച് മനസ്സറിഞ്ഞ് സഹകരിക്കാന്‍ പാടില്ല. എന്നാല്‍ നിര്‍ബന്ധിതാവസ്ഥയില്‍ 16: 106-107 സൂക്തങ്ങളുടെ ആശയം ഉള്‍ക്കൊണ്ട് സഹകരിക്കാമെന്നല്ലാതെ, മനസ്സാ അവ രുമായി ഇഹത്തില്‍ സഹകരിക്കരുത് എന്നാണ് കല്‍പിക്കുന്നത്. അല്ലാത്തപക്ഷം പരത്തില്‍ ഖേദിക്കേണ്ടി വരുന്ന രംഗം 25: 29; 43: 67 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുരുക്കത്തില്‍ അദ്ദിക്റിന്‍റെ തണലിലുള്ള ബന്ധം മാത്രമേ പരലോകത്ത് പ്രയോജനപ്പെടുകയുള്ളൂ. അല്ലാത്ത ബന്ധങ്ങളെല്ലാം പരസ്പരം പഴിചാരുന്നതും ശത്രുതയിലുമായിരിക്കും. അതുതന്നെയാണ് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചത്: നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല-തന്‍റെ ഇച്ഛ ഞാന്‍ കൊണ്ടുവന്നതിനെ (അ ദ്ദിക്റിനെ) പിന്‍പറ്റുന്നതുവരെ. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ അറബി ഖു ര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ കപടവിശ്വാസികളായ നേതാക്കളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും ശപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ നാഥന് രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. 2: 120-121; 4: 144; 58: 22; 80: 34-37 വിശദീകരണം നോക്കുക.