( ആലിഇംറാന്‍ ) 3 : 29

قُلْ إِنْ تُخْفُوا مَا فِي صُدُورِكُمْ أَوْ تُبْدُوهُ يَعْلَمْهُ اللَّهُ ۗ وَيَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ

നീ പറയുക: നിങ്ങളുടെ നെഞ്ചുകളിലുള്ളതിനെ നിങ്ങള്‍ മറച്ചുവെച്ചാലും അ ല്ലെങ്കില്‍ അത് നിങ്ങള്‍ വെളിപ്പെടുത്തിയാലും അല്ലാഹു അത് അറിയുന്നുണ്ട്, ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അവന്‍ അറിയുന്നവനാകുന്നു, അല്ലാഹു എല്ലാഓരോ കാര്യത്തിനും കഴിവുള്ള സര്‍വ്വശക്തന്‍ തന്നെയാകുന്നു.

ത്രികാലജ്ഞാനിയായ അല്ലാഹു നെഞ്ചുകളുടെ അവസ്ഥ അറിയുന്നവനാണെന്നും അവനില്‍ നിന്ന് ആര്‍ക്കും എവിടെയും എപ്പോഴും ഒന്നും ഒളിപ്പിച്ചുവെക്കാന്‍ സാധ്യമല്ലെ ന്നുമുള്ള ബോധത്തില്‍ സദാ നിലകൊള്ളുകയും പിശാചിനെയും അവന്‍റെ സംഘക്കാ രെയും മനസാ-വാചാ-കര്‍മണാ വെറുക്കുകയും അവരോട് വിരോധം വെക്കുകയും വേണ മെന്നാണ് കല്‍പിക്കുന്നത്. ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 'നാഥനെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും ഇ ല്ല, അപ്പോള്‍ ഈ അല്ലാഹുവിനെക്കുറിച്ച് നിങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ മനുഷ്യരെ ഉണര്‍ത്തുന്നില്ലയോ' എന്ന് 32: 4 ല്‍ വായിക്കുന്നവരാണ്. അദ്ദിക്റിനെ വിസ്മരിച്ച് കെട്ട ജനതയായിത്തീര്‍ന്ന ഇക്കൂട്ടര്‍ അല്ലാഹുവിനെക്കൂടാതെയുള്ളവരെ സംരക്ഷകരായി തെരഞ്ഞെടുത്തിരിക്കുന്നു എന്ന് 25: 17-18 ലും, പരലോകത്തുവെച്ച് അവര്‍ 'എനിക്ക് അദ്ദിക്ര്‍ വന്നുകിട്ടിയതിനുശേഷം പിശാച് അദ്ദിക്റില്‍ നിന്ന് എന്നെ തടഞ്ഞുവല്ലോ' എന്ന് വിലപിക്കുന്ന രംഗം 25: 27-29 ലും അവര്‍ വായിച്ചിട്ടുണ്ട്. ഗ്രന്ഥത്തിന്‍റെ നാഥനില്‍ നിന്നുള്ള ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്താതെ ഇവിടെ ജീവിക്കുന്ന അവര്‍, തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ദുഷിച്ച ജീവികളും വഴിപിഴച്ചവരുമാണെന്ന് 8: 22; 25: 33-34 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. "അല്ലാഹു ഒഴികെ മറ്റൊരു ഇലാഹുമില്ല" എന്ന് നാവുകൊണ്ട് പറഞ്ഞാല്‍ തന്നെ സ്വര്‍ഗത്തില്‍ പ്ര വേശിക്കുമെന്നാണ് നാഥന്‍റെ കോപത്തിനും ശാപത്തിനും വിധേയരായവരും അഹങ്കാരികളുമായ കപടവിശ്വാസികളും അവരുടെ അനുയായികളും ജല്‍പിച്ചുപോരുന്നത്. 2: 254-255, 284; 3: 5; 9: 67-68 വിശദീകരണം നോക്കുക.