( ആലിഇംറാന്‍ ) 3 : 30

يَوْمَ تَجِدُ كُلُّ نَفْسٍ مَا عَمِلَتْ مِنْ خَيْرٍ مُحْضَرًا وَمَا عَمِلَتْ مِنْ سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا ۗ وَيُحَذِّرُكُمُ اللَّهُ نَفْسَهُ ۗ وَاللَّهُ رَءُوفٌ بِالْعِبَادِ

എല്ലാ ഓരോ ആത്മാവും അത് പ്രവര്‍ത്തിച്ച നന്മയും അത് പ്രവര്‍ത്തിച്ച തിന്മ യും ഹാജരാക്കപ്പെടുന്ന ഒരു ദിവസം കണ്ടെത്തുന്നതാണ്, അന്ന് അതിന്‍റെയും അവന്‍റെയും ഇടയില്‍ അതിവിദൂരമായ അകല്‍ച്ച ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ എന്ന് അവന്‍ ആഗ്രഹിക്കും, അല്ലാഹു അവനെക്കുറിച്ചുത ന്നെ നിങ്ങളെ ജാഗരൂകരാക്കുന്നു, അല്ലാഹുവാകട്ടെ തന്‍റെ അടിമകളോട് ഏ റ്റവും കൃപയുള്ളവനുമാകുന്നു.

എല്ലാ ഓരോ ആത്മാവും-ആണായിരിക്കട്ടെ, പെണ്ണായിരിക്കട്ടെ-അവര്‍ സമ്പാദിക്കു ന്നത് നന്മയില്‍നിന്നുള്ളതാണെങ്കില്‍ അതും തിന്മയില്‍നിന്നുള്ളതാണെങ്കില്‍ അതും വിധിദിവസം കാണുന്നതാണ്. 'അതിന്‍റെയും അവന്‍റെയും ഇടയില്‍' എന്നുപറഞ്ഞതിന്‍റെ വിവക്ഷ സ്വീകരിക്കപ്പെടാത്ത പ്രവൃത്തികളുടെയും കുറ്റവാളിയായ ആത്മാവിന്‍റെയും ഇടയില്‍ എന്നും, അല്ലെങ്കില്‍ ആ ദിവസത്തിന്‍റെയും അവന്‍റെയും ഇടയില്‍ എന്നുമാണ്. 78: 40 ല്‍, ഓരോ വ്യക്തിയും തന്‍റെ കൈകള്‍ മുന്‍കൂട്ടി ഒരുക്കിവെച്ചിട്ടുള്ളത് കാണുന്ന ദി നം കാഫിര്‍: 'ഓ, എന്‍റെ നാശം! കഷ്ടം! ഞാന്‍ മണ്ണായിത്തീര്‍ന്നിരുന്നെങ്കില്‍ എത്ര ന ന്നായിരുന്നേനേ' എന്ന് വിലപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

3: 25 ല്‍ വിവരിച്ച പ്രകാരം പിരടിയിലുള്ള കര്‍മ്മരേഖയില്‍ രേഖപ്പെടുത്തപ്പെട്ട വാ ക്കിനും പ്രവൃത്തിക്കും ചിന്തക്കും ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റില്‍ നിന്നുള്ള ഒരു പദ മെങ്കിലും അനുകൂലമായി തെളിവായുണ്ടെങ്കില്‍ മാത്രമേ ഏതൊരു പ്രവൃത്തിയും നന്മയാ യി സ്വീകരിക്കപ്പെടുകയുള്ളൂ. അദ്ദിക്ര്‍ മൂടിവെച്ചുകൊണ്ട് നന്മയാണെന്ന് കരുതി ചെയ്യുന്ന ഏത് പ്രവര്‍ത്തനവും തിന്മയായി മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. 'അല്ലാഹു അവനെ ക്കുറിച്ചുതന്നെ നിങ്ങളെ ജാഗരൂകരാക്കുന്നു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ അല്ലാഹു പ രലോകത്ത് വരാന്‍ പോകുന്ന എല്ലാ കാര്യങ്ങളും ഗ്രന്ഥത്തില്‍ നിങ്ങളെ ഉണര്‍ത്തിയി ട്ടുള്ളതിനാല്‍ സ്വര്‍ഗം അല്ലെങ്കില്‍ നരകം ഓരോരുത്തരും സമ്പാദിക്കുന്നതാണ് എന്നാ ണ്. അല്ലാതെ നിങ്ങള്‍ നരകം സമ്പാദിച്ചതിന് അല്ലാഹുവിനെയോ പിശാചിനെയോ കുറ്റപ്പെടുത്തിയിട്ട് പ്രയോജനമുണ്ടാവുകയില്ല. 'അല്ലാഹുവാകട്ടെ തന്‍റെ അടിമകളോട് ഏറ്റവും കൃപയുള്ളവനുമാകുന്നു' എന്നതിന്‍റെ വിവക്ഷ, പരലോകത്തുവെച്ച് ആര്‍ക്കും ഒന്നും തിരുത്താന്‍ സാധ്യമല്ല എന്ന് മനസ്സിലാക്കിക്കൊണ്ട് ഇഹത്തില്‍ വെച്ച് ഓരോരു ത്തരും സമ്പാദിക്കുന്നത് നരകമാണോ സ്വര്‍ഗമാണോ എന്ന് ഇവിടെവെച്ചുതന്നെ സ്വയം തൂക്കിനോക്കി ഉറപ്പുവരുത്താനുള്ള ത്രാസ്സായ അദ്ദിക്ര്‍ അവന്‍ നല്‍കിയിരിക്കുന്നു എ ന്നതാണ്. 2: 286; 4: 42; 16: 111; 18: 49 വിശദീകരണം നോക്കുക.