( ആലിഇംറാന്‍ ) 3 : 36

فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّي وَضَعْتُهَا أُنْثَىٰ وَاللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ الذَّكَرُ كَالْأُنْثَىٰ ۖ وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ

അങ്ങനെ അവള്‍ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ നാഥാ! നിശ്ചയം ഞാന്‍ പ്രസവിച്ചിട്ടുള്ളത് ഒരു പെണ്ണിനെയാണ്-അവള്‍ പ്രസവിച്ചതെന്താണെന്ന് ഏറ്റവും അറിയുന്നവന്‍ അല്ലാഹുതന്നെയാകുന്നു, എന്നാല്‍ പുരുഷന്‍ സ്ത്രീയെ പ്പോലെയല്ലല്ലോ? നിശ്ചയം ഞാന്‍ അവള്‍ക്ക് മര്‍യം എന്ന് പേരിടുകയും ചെ യ്തിരിക്കുന്നു, നിശ്ചയം ഞാന്‍ അവളെത്തൊട്ടും അവളുടെ സന്താനത്തെ ത്തൊട്ടും ആട്ടപ്പെട്ട പിശാചില്‍നിന്ന് നിന്നെക്കൊണ്ട് അഭയം തേടുകയും ചെയ്യു ന്നു.

എല്ലാ ആദം സന്തതികളെയും പിശാച് സ്പര്‍ശിക്കാതിരിക്കുകയില്ല, എന്നാല്‍ ഈ പ്രാര്‍ത്ഥന കാരണം മര്‍യമിനെയും പുത്രന്‍ ഈസായെയും പിശാച് സമീപിക്കുകയി ല്ല എന്നും, അതുകൊണ്ട് ഇണചേരുമ്പോള്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവി ല്‍ ശരണം തേടണമെന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. നന്മ നാഥനില്‍ നിന്നും തിന്മ പിശാചില്‍നിന്നുമാണ് സംഭവിക്കുന്നത് എന്ന് 4: 79 ല്‍ പറഞ്ഞിട്ടുണ്ട്. ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചുകൊണ്ടാണ് പിശാച് ആദം ദമ്പതികളെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയത്. ഈസായെയും മാതാവിനെയും പിശാച് ബാധിക്കുകയില്ല എന്നതിനാല്‍ അവര്‍ വിവാഹം കഴിക്കാത്തവരും ലൈംഗികബന്ധത്തില്‍ ഏ ര്‍പ്പെടാത്തവരുമായിരുന്നു. പിശാചിന് ഈസായില്‍ ഒരു സ്വാധീനവുമില്ലാത്തതിനാല്‍ തന്നെ ഈസാ ക്രൂശിക്കപ്പെട്ടിട്ടില്ല. മറിച്ച്, അജയ്യനായ പ്രപഞ്ചനാഥന്‍ ഈസായെ ശരീരത്തോടുകൂടി രണ്ടാം ആകാശത്തേക്ക് ഉയര്‍ത്തുകയാണുണ്ടായത്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ സ്വാഗതം ചെയ്തുകൊണ്ടിരിക്കുന്ന മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാല്‍ പുറപ്പെട്ട് അവന്‍ ഇജാസൊഴികെ മറ്റെല്ലായിടത്തും ചുറ്റിസഞ്ചരിക്കുന്നതും കുഫ്ര്‍ വ്യവസ്ഥ നടപ്പിലാക്കുന്നതുമാണ്. അവനെ വധിക്കുന്നതിനുവേ ണ്ടി നാഥന്‍ ഈസായെ രണ്ടാമതും ഭൂമിയിലേക്ക് ഇറക്കുന്നതും ദജ്ജാലിനെ വധിക്കുന്നതുമാണ്. ഈസായുടെ ശ്വാസോച്ഛ്വാസമേറ്റ് കാഫിറുകളെല്ലാം മരിച്ചുവീഴുന്നതുമാണ്.

പിശാചിന് ആദം സന്തതികളുടെ സമ്പത്തിലും സന്താനങ്ങളിലും പങ്കുചേരാനു ള്ള കഴിവ് ഉടമയായ നാഥന്‍ നല്‍കിയിട്ടുണ്ടെന്ന് 17: 64 ല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസികള്‍ ഇണചേരുമ്പോള്‍ "ഞങ്ങളെത്തൊട്ടും ഞങ്ങള്‍ക്ക് ഇതിലൂടെ ന ല്‍കുന്നതിനെത്തൊട്ടും പിശാചില്‍ നിന്നും ഞങ്ങള്‍ നിന്നോട് അഭയം തേടുന്നു നാഥാ" എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കേണ്ടതാണ്. പുരുഷന്‍ സ്ത്രീയെപ്പോലെയല്ലല്ലോ എന്നു പറഞ്ഞതിന്‍റെ വിവക്ഷ പുരുഷന് ഏകനായി ഏതുരാത്രിയിലും എവിടേയും സഞ്ചരിക്കാമെങ്കിലും സ്ത്രീക്ക് ഒരു സംരക്ഷകന്‍റെ ആവശ്യമുണ്ടെന്നതാണ്. 4: 157-158; 17: 64; 18: 109; 26: 212 വിശദീകരണം നോക്കുക.