( ആലിഇംറാന്‍ ) 3 : 35

إِذْ قَالَتِ امْرَأَتُ عِمْرَانَ رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي ۖ إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ

ഇംറാന്‍റെ സ്ത്രീ പ്രാര്‍ത്ഥിച്ച സന്ദര്‍ഭം ഓര്‍ക്കേണ്ടതാണ്: എന്‍റെ നാഥാ, നിശ്ചയം ഞാന്‍ എന്‍റെ വയറ്റിലുള്ളതിനെ നിനക്ക് സേവനംചെയ്യുന്നതിനുവേണ്ടി പ്രത്യേ കം ഉഴിഞ്ഞുവെക്കാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു, അപ്പോള്‍ നീ എന്നില്‍നിന്ന് സ്വീകരിച്ചാലും, നിശ്ചയം നീ എല്ലാംകേള്‍ക്കുന്ന സര്‍വ്വജ്ഞാനി തന്നെയാണ്.