فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنْبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِنْدَهَا رِزْقًا ۖ قَالَ يَا مَرْيَمُ أَنَّىٰ لَكِ هَٰذَا ۖ قَالَتْ هُوَ مِنْ عِنْدِ اللَّهِ ۖ إِنَّ اللَّهَ يَرْزُقُ مَنْ يَشَاءُ بِغَيْرِ حِسَابٍ
അപ്പോള്‍ അവളില്‍ നിന്ന് അവളുടെ നാഥന്‍ നല്ലനിലക്ക് അവളെ സ്വീകരിക്കു കയും നല്ലനിലക്ക് തന്നെ അവളെ വളര്‍ത്തുകയും അവളുടെ രക്ഷാധികാരം സകരിയ്യായെ ഏല്‍പ്പിക്കുകയും ചെയ്തു, എല്ലാഓരോ പ്രാവശ്യവും സകരി യ്യ അവളുടെ അടുത്ത് മിഹ്റാബില്‍ പ്രവേശിച്ചപ്പോള്‍ അവളുടെയടുത്ത് ഭക്ഷണവിഭവ ങ്ങള്‍ കണ്ടു, അവന്‍ ചോദിച്ചു: ഓ മര്‍യം, എവിടെനിന്നാണ് നിനക്ക് ഇതെല്ലാം; അവള്‍ പറഞ്ഞു: അത് അല്ലാഹുവില്‍ നിന്നാണ്, നിശ്ചയം അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കണക്കില്ലാതെ ഊട്ടുന്നവനാകുന്നു.
ഇവിടെ പരാമര്‍ശിച്ച 'മിഹ്റാബ്' പള്ളിയില്‍ ഇമാം നില്‍ക്കുന്ന സ്ഥലമല്ല, മറിച്ച് പള്ളിയില്‍ നിന്ന് കുറച്ചകലെ ഏകാന്തമായി ഭജനമിരിക്കുന്നതിനുവേണ്ടി ഉയര്‍ന്ന തറയില്‍ പ്രത്യേകം നിര്‍മ്മിച്ചിട്ടുള്ള മുറിയാണ്. സകരിയ്യാനബിക്കും പ്രത്യേകം മിഹ്റാബ് ഉണ്ടായിരുന്നതായി 19: 11 ല്‍ കാണാം. ആദ്യമായിട്ടാണ് ഒരു സ്ത്രീ പള്ളിയുടെ സേവനത്തിനു വേണ്ടി നിയോഗിക്കപ്പെടുന്നത്. അപ്പോള്‍ അവളുടെ രക്ഷാധികാരം ആര് ഏറ്റെടുക്കണമെ ന്ന് തര്‍ക്കമുണ്ടാവുകയും അവര്‍ അമ്പുകൊണ്ട് നറുക്കെടുക്കുകയും അങ്ങനെ വാര്‍ദ്ധക്യം പ്രാപിച്ച കുട്ടികളില്ലാത്ത സകരിയ്യാനബിക്ക് അവളുടെ സംരക്ഷണാധികാരം ലഭിക്കുകയും ചെയ്തു. 5: 114 ാം സൂക്തപ്രകാരം ഈസാനബിയുടെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി ക്കൊണ്ട് ഭക്ഷണത്തളിക ഇറക്കുന്നതിനുമുമ്പായി അദ്ദേഹത്തിന്‍റെ മാതാവായ മര്‍യമിന് അല്ലാഹു അദൃശ്യമായ നിലയില്‍ ഭക്ഷണവിഭവങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നു എന്ന് ഈ സൂക്തം പഠിപ്പിക്കുന്നു. അതുവഴി അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കാര്യകാരണബന്ധത്തിന് അതീതമായി കണക്കില്ലാതെ ഭക്ഷണം നല്‍കാന്‍ കഴിവുള്ളവന്‍ തന്നെയാ ണെന്ന് വിശ്വാസികളെ പഠിപ്പിക്കുകയും ചെയ്യുന്നു. മര്‍യമിന് കാര്യകാരണബന്ധത്തിന് അതീതമായി ഭക്ഷണം ലഭിക്കുന്നത് കണ്ടപ്പോഴാണ് തനിക്കൊരു സന്താനത്തെ നല്‍കാ നും അല്ലാഹുവിന് കഴിയുമെന്ന പ്രതീക്ഷ സകരിയ്യാനബിക്ക് ഉണ്ടായതും തുടര്‍ന്ന് അദ്ദേ ഹം അതിനായി പ്രാര്‍ത്ഥിക്കുന്നതും. 2: 260; 3: 26-27, 44 വിശദീകരണം നോക്കുക.