( ആലിഇംറാന്‍ ) 3 : 38

هُنَالِكَ دَعَا زَكَرِيَّا رَبَّهُ ۖ قَالَ رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ

അപ്പോള്‍ അവിടെ സകരിയ്യാ തന്‍റെ നാഥനെ വിളിച്ചു, അവന്‍ പ്രാര്‍ത്ഥിച്ചു: എന്‍റെ നാഥാ, നിന്നില്‍ നിന്നുള്ള പരിശുദ്ധനായ ഒരു സന്തതിയെ എനിക്ക് ഔ ദാര്യമായി പ്രദാനം ചെയ്താലും, നിശ്ചയം നീ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നവന്‍ തന്നെയാകുന്നു.

തന്‍റെ ദൗത്യം അനന്തരമായി ഏറ്റെടുക്കുന്നതിനുവേണ്ടി കുട്ടികളില്ലാത്തതില്‍ ദുഃഖത്തിലകപ്പെട്ടിരുന്ന സകരിയ്യാ കാര്യകാരണ ബന്ധത്തിനതീതമായി മര്‍യമിന് ഭക്ഷ ണം ലഭിക്കുന്നത് കണ്ടപ്പോള്‍ ഉടനെത്തന്നെ തന്‍റെ മിഹ്റാബില്‍ പോയി പ്രാര്‍ത്ഥിച്ചു. 'കാര്യകാരണബന്ധമില്ലാതെ നല്‍കുക' എന്നാണ് ഔദാര്യമായി പ്രദാനം ചെയ്യുക എ ന്ന് പറഞ്ഞതിന്‍റെ വിവക്ഷ. വിശ്വാസികള്‍ അവരുടെ എന്ത് ഉദ്ദേശ്യങ്ങളും നിരാശപ്പെടാ തെ അവരുടെ ഉടമയായ നാഥനോട് ഹൃദയം കൊണ്ട് പ്രാര്‍ത്ഥിച്ച് നടപ്പിലാക്കണം എ ന്നാണ് ഇത്തരം സംഭവങ്ങളിലൂടെ പഠിപ്പിക്കുന്നത്. 19: 2-6 ല്‍, നിന്‍റെ നാഥന്‍ അവന്‍റെ അടിമ സകരിയ്യാക്ക് നല്‍കിയ അനുഗ്രഹത്തെ ഓര്‍മ്മിപ്പിക്കുന്നത്. അവന്‍ തന്‍റെ നാ ഥനോട് ഉള്ളിന്‍റെയുള്ളില്‍ കേണപേക്ഷിച്ച സന്ദര്‍ഭം. അവന്‍ പറഞ്ഞു; എന്‍റെ നാഥാ! എന്‍റെ എല്ലുകള്‍ വരെ ബലഹീനമായിക്കഴിഞ്ഞു, തലയാണെങ്കില്‍ വാര്‍ധക്യത്താല്‍ നരബാധിക്കുകയും ചെയ്തിരിക്കുന്നു; എന്‍റെ നാഥാ, നിന്നോടുള്ള എന്‍റെ പ്രാര്‍ത്ഥന ഒരിക്കലും ഉത്തരം നല്‍കപ്പെടാതിരുന്നിട്ടുമില്ല. എനിക്ക് പിന്നിലുള്ള എന്‍റെ അനന്തരാവകാശികളെക്കുറിച്ച് നിശ്ചയം ഞാന്‍ ഭയപ്പെടുന്നവനാകുന്നു, എന്‍റെ പത്നിയാവട്ടെ വന്ധ്യയുമാകുന്നു, അപ്പോള്‍ നിന്‍റെ പക്കല്‍ നിന്നുള്ള ഒരു അവകാശിയെ ഔദാര്യമാ യി നീ എനിക്ക് നല്‍കിയാലും. അവന്‍ എന്നെ അനന്തരാവകാശമെടുക്കും, യഅ്ഖൂബ് കുടുംബത്തേയും അനന്തരാവകാശമെടുക്കും, എന്‍റെ നാഥാ അവനെ നീ നിനക്ക് തൃപ് തിപ്പെട്ടവനുമാക്കേണമേ എന്ന് പറഞ്ഞിട്ടുണ്ട്. 14: 39 ല്‍, എനിക്ക് ഈ വയസ്സുകാലത്ത് ഇ സ്മാഈലിനെയും ഇസ്ഹാഖിനെയും ഔദാര്യമായി പ്രദാനം ചെയ്ത അല്ലാഹുവിനാണ് സ്തുതി, നിശ്ചയം എന്‍റെ നാഥന്‍ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നവന്‍ തന്നെയാണെന്ന് ഇ ബ്റാഹീം പറഞ്ഞ കാര്യം അനുസ്മരിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളായവര്‍ക്ക് മാത്രമേ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുകയുള്ളൂ. അദ്ദിക്ര്‍ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് 13: 14; 40: 50 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 186; 10: 103; 42: 26 വിശദീകരണം നോക്കുക