( ആലിഇംറാന്‍ ) 3 : 45

إِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّ اللَّهَ يُبَشِّرُكِ بِكَلِمَةٍ مِنْهُ اسْمُهُ الْمَسِيحُ عِيسَى ابْنُ مَرْيَمَ وَجِيهًا فِي الدُّنْيَا وَالْآخِرَةِ وَمِنَ الْمُقَرَّبِينَ

മലക്കുകള്‍ അവളോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കേണ്ടതാണ്: ഓ മര്‍യം, നിശ്ചയം അല്ലാഹു നിന്നെ അവനില്‍ നിന്നുള്ള ഒരു വചനംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുന്നു, അവന്‍റെ പേര് 'മസീഹായ' മര്‍യമിന്‍റെ പുത്രന്‍ ഈസാ എന്നാ കുന്നു, അവന്‍ ഇഹത്തിലും പരത്തിലും അന്തസ്സുറ്റവനും അല്ലാഹുവിന്‍റെ സാമീ പ്യം സിദ്ധിച്ചവരില്‍ പെട്ടവനുമാകുന്നു.

19: 16-21 ല്‍, ഗ്രന്ഥത്തില്‍ മര്‍യമിനെ നീ ഓര്‍മ്മിപ്പിക്കുകയും ചെയ്യുക, അവള്‍ കു ടുംബാംഗങ്ങളില്‍ നിന്ന് അകന്ന് കിഴക്കുഭാഗത്തൊരിടത്ത് കഴിഞ്ഞുകൂടിയ സന്ദര്‍ഭം. അ പ്പോള്‍ അവരില്‍ നിന്ന് അവള്‍ ഒരു മറ തെരഞ്ഞെടുത്തു, അപ്പോള്‍ അവളിലേക്ക് നമ്മുടെ റൂഹിനെ (മലക്ക് ജിബ്രീലിനെ) നാം അയച്ചു, അങ്ങനെ അവളുടെ അടുത്ത് ഒരു പൂര്‍ണ്ണ മനുഷ്യരൂപത്തില്‍ പ്രത്യക്ഷനായി. അവള്‍ പറഞ്ഞു; നിശ്ചയം ഞാന്‍ നിന്നെത്തൊട്ട് നിഷ് പക്ഷവാനെക്കൊണ്ട് അഭയം തേടുന്നു, നീ ഒരു ഭക്തനായിരുന്നുവെങ്കില്‍. അവന്‍ പറ ഞ്ഞു; നിശ്ചയം ഞാന്‍ നിനക്ക് വിശുദ്ധനായ ഒരു പുത്രനെ ഔദാര്യമായി നല്‍കുന്നതി ന് വേണ്ടി നിന്‍റെ നാഥനില്‍ നിന്ന് നിയോഗിക്കപ്പെട്ട ദൂതനാകുന്നു. അവള്‍ ചോദിച്ചു: നി ശ്ചയം എനിക്ക് എങ്ങനെയാണ് ഒരു സന്താനമുണ്ടാവുക, എന്നെ ഒരു പുരുഷനും സ്പര്‍ശിച്ചിട്ടില്ല, ഞാന്‍ ഒരു ദുര്‍നടപ്പുകാരിയുമായിട്ടുമില്ല എന്നിരിക്കെ? അവന്‍ പറഞ്ഞു: അത് അപ്രകാരം തന്നെയാണ്, നിന്‍റെ നാഥന്‍ ഇതാ പറയുന്നു: അത് അവന് വളരെ എളുപ്പമാണെന്ന്, അവനെ നാം മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തവും നമ്മില്‍ നിന്നുള്ള ഒരു കാരുണ്യവുമാക്കുന്നതുമാണ്, അത് വിധിക്കപ്പെട്ട ഒരു കാര്യം തന്നെയുമാകുന്നു എന്ന് പറഞ്ഞിട്ടു ണ്ട്. 'അല്‍ മസീഹ്' എന്നുപറഞ്ഞാല്‍ ചുറ്റിക്കറങ്ങി സഞ്ചരിക്കുന്നവന്‍, മായ്ച്ച് കളയുന്നവന്‍ എന്നെല്ലാം ആശയമുണ്ട്. അല്ലാഹുവിന്‍റെ വേണ്ടുക കൊണ്ട് ഈസാ നബി കുഷ്ഠ രോഗികളെയും വെള്ളപ്പാണ്ട് രോഗികളെയും തടവി സുഖപ്പെടുത്തിയിരുന്നു. 3: 52-55; 4: 157-159 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രബോധനം ചെയ്ത് ഭൂമിയില്‍ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കെ കാഫിറുകളായ ശത്രുക്കള്‍ അവനെ ക്രൂശിക്കാന്‍ തുനിഞ്ഞപ്പോള്‍ ശരീരത്തോടുകൂടിത്തന്നെ അല്ലാഹു അദ്ദേഹത്തെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തുകയുണ്ടായി. അവസാനകാലത്ത് ഇജാസിലൊഴികെ (മക്കയും മദീനയും ഉള്‍പ്പെടുന്ന പ്രദേശം) ഭൂമി യില്‍ എല്ലായിടത്തും ചുറ്റിക്കറങ്ങി ഇസ്ലാമിനെ മായ്ച്ചുകളയുന്ന 'മോശേദയാലാ'യ മ സീഹുദ്ദജ്ജാലിനെ വധിച്ച് കുഫ്റ് മായ്ച്ചുകളഞ്ഞ് മൊത്തം ലോകത്ത് ഇസ്ലാം നടപ്പിലാക്കുന്നതിനുവേണ്ടി ഈസായെ അല്ലാഹു ഭൂമിയിലേക്ക് വീണ്ടും കൊണ്ടുവരുന്നതാണ്. ഈസാ ചുറ്റിക്കറങ്ങി രണ്ടാമത് വരുമ്പോഴും സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ട പ്രായമായ 33-ാമത്തെ വയസ്സില്‍ തന്നെയാണ് ഉണ്ടാവുക. ഇക്കാരണങ്ങളാലും അല്ലാഹുവിന്‍റെ വേ ണ്ടുകകൊണ്ട് ഈസാ നബി കുഷ്ഠരോഗികളെയും വെള്ളപ്പാണ്ടു രോഗികളെയും തടവി സുഖപ്പെടുത്തിയിരുന്നതിനാലുമാണ് അദ്ദേഹത്തിന് മസീഹ് എന്ന നാമം വന്നത്. ലോകം മുഴുവന്‍ ചുറ്റിക്കറങ്ങി ഇസ്ലാമിനെ മായ്ച്ചുകളയുന്നതുകൊണ്ട് 'മസീഹ്' എന്ന നാമം ദ ജ്ജാലിനും യോജിക്കുന്നു. അപ്പോള്‍ 'അല്‍മസീഹ്' എന്ന സര്‍വ്വനാമം മസീഹുദ്ദജ്ജാലി നും മസീഹ് ഈസാക്കും ബാധകമാണ്. ആദം സന്തതികള്‍ക്ക് വരാനുള്ള ഏറ്റവും വലി യ ഫിത്ന(നാശം)യാണ് മസീഹുദ്ദജ്ജാലെന്നും അവന്‍റെ നാശത്തെത്തൊട്ട് നിങ്ങള്‍ മ ക്കളെ പഠിപ്പിക്കണമെന്നും പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പ ഠിപ്പിച്ചിട്ടുണ്ട്. 2: 258; 3: 39-40; 9: 123 വിശദീകരണം നോക്കുക.