( ആലിഇംറാന്‍ ) 3 : 50

وَمُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَلِأُحِلَّ لَكُمْ بَعْضَ الَّذِي حُرِّمَ عَلَيْكُمْ ۚ وَجِئْتُكُمْ بِآيَةٍ مِنْ رَبِّكُمْ فَاتَّقُوا اللَّهَ وَأَطِيعُونِ

എന്‍റെ മുമ്പിലുള്ള തൗറാത്തില്‍ നിന്നുള്ളതിനെ സത്യപ്പെടുത്തുന്നതിനും നിങ്ങ ളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിരുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുവദിച്ച് തരുന്നതിനുമാണ് ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്, ഞാന്‍ നിങ്ങള്‍ക്ക് നിങ്ങ ളുടെ നാഥനില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തം കൊണ്ടുവന്നിട്ടുമുണ്ട്, അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവീന്‍, എന്നെ അനുസരിക്കുകയും ചെ യ്യുവീന്‍.

നിഷിദ്ധമാക്കപ്പെട്ടിട്ടുള്ള ചിലത് നിങ്ങള്‍ക്ക് അനുവദിക്കുന്നതിനുവേണ്ടിയാണ് ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത് എന്നുപറഞ്ഞതില്‍ നിന്ന് അല്ലാഹു നിഷിദ്ധമാക്കിയത് എന്നല്ല, മൂസായുടെ കാലശേഷം ഗ്രന്ഥത്തില്‍നിന്ന് പോയ ജൂതന്‍മാര്‍ തന്നിഷ്ടപ്രകാരം നിഷിദ്ധമാക്കിയത് എന്നാണ്. ഈസാ രണ്ടാമതുവരുമ്പോള്‍ മിഥ്യയൊന്നും കടന്നുകൂടാത്തതും ത്രികാലജ്ഞാനിയായ നാഥന്‍ തന്നെ സൂക്ഷിപ്പേറ്റെടുത്തതും മുമ്പ് അവതരിപ്പിക്കപ്പെട്ട 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന, 5: 48 ല്‍ പറഞ്ഞ മുഹൈമിന്‍ ആയ അദ്ദിക്ര്‍ ആണ് പിന്‍പറ്റുക. ആത്മാവുകൊണ്ടുള്ള നമസ്കാരം സ്ത്രീ പുരുഷ ഭേദമന്യെ വിശ്വാസിക്ക് എപ്പോഴും നിര്‍വഹിക്കാവുന്നതാണ്. വി ശ്വാസികളുടെ ഇന്നത്തെ പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206; 22: 77-78; 32: 15 തുടങ്ങിയ സൂക്തങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. 6: 146; 7: 156-158; 16: 118 വിശദീകര ണം നോക്കുക.