( ആലിഇംറാന്‍ ) 3 : 49

وَرَسُولًا إِلَىٰ بَنِي إِسْرَائِيلَ أَنِّي قَدْ جِئْتُكُمْ بِآيَةٍ مِنْ رَبِّكُمْ ۖ أَنِّي أَخْلُقُ لَكُمْ مِنَ الطِّينِ كَهَيْئَةِ الطَّيْرِ فَأَنْفُخُ فِيهِ فَيَكُونُ طَيْرًا بِإِذْنِ اللَّهِ ۖ وَأُبْرِئُ الْأَكْمَهَ وَالْأَبْرَصَ وَأُحْيِي الْمَوْتَىٰ بِإِذْنِ اللَّهِ ۖ وَأُنَبِّئُكُمْ بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمْ ۚ إِنَّ فِي ذَٰلِكَ لَآيَةً لَكُمْ إِنْ كُنْتُمْ مُؤْمِنِينَ

ഇസ്റാഈല്‍ സന്തതികളിലേക്ക് അവനെ ഒരു പ്രവാചകനായി നിയോഗിക്കു കയും ചെയ്യും, നിശ്ചയം, ഞാന്‍ നിങ്ങളുടെ നാഥനില്‍ നിന്ന് ഒരു ദൃഷ്ടാന്തവും കൊണ്ടാണ് നിങ്ങളില്‍ വന്നിട്ടുള്ളത്, നിശ്ചയം ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ക ളിമണ്ണില്‍നിന്ന് പക്ഷിയുടെ രൂപമുണ്ടാക്കുകയും അങ്ങനെ ഞാന്‍ അതില്‍ ഊതുകയും അപ്പോള്‍ അത് അല്ലാഹുവിന്‍റെ സമ്മതംകൊണ്ട് ഒരു പക്ഷിയാ യിത്തീരുകയും ചെയ്യും, അല്ലാഹുവിന്‍റെ സമ്മതംകൊണ്ട് ഞാന്‍ അന്ധന്മാ രെയും കുഷ്ഠരോഗികളെയും സുഖപ്പെടുത്തുകയും മരിച്ചവരെ ജീവിപ്പിക്കുകയും നിങ്ങള്‍ ഭക്ഷിക്കുന്നത് എന്താണെന്നും നിങ്ങളുടെ വീടുകളില്‍ സൂ ക്ഷിച്ചുവെച്ചിരിക്കുന്നത് എന്താണെന്നും ഞാന്‍ നിങ്ങള്‍ക്ക് വിവരം പറഞ്ഞു തരികയും ചെയ്യും, നിശ്ചയം നിങ്ങള്‍ക്ക് അതില്‍ ഒരു ദൃഷ്ടാന്തമുണ്ട്-നിങ്ങള്‍ വിശ്വാസികള്‍ തന്നെയാണെങ്കില്‍!

'അല്ലാഹുവിന്‍റെ സമ്മതം കൊണ്ട്' എന്നുപറഞ്ഞത് അല്ലാഹുവിന്‍റെ സമ്മതപത്ര മായ അദ്ദിക്ര്‍ കൊണ്ട് എന്നാണ്. 13: 38; 14: 11; 40: 78 എന്നീ മൂന്ന് സൂക്തങ്ങളിലും അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ ഒരു പ്രവാചകനും ഒരു ദൃഷ്ടാന്തവും (ദി വ്യാത്ഭുതം) കൊണ്ടുവരാന്‍ സാധ്യമല്ലതന്നെ എന്നുപറഞ്ഞിട്ടുണ്ട്. 'അക്മഹ്' എന്ന പദത്തിന് അന്ധത എന്നും കുഷ്ഠം എന്നും ആശയമുണ്ട്.

ഈസാ മരിച്ചവരെ ജീവിപ്പിച്ചിരുന്നത് സൂറഃ മുല്‍ക്ക് ഒന്നാം റക്അത്തിലും സൂറഃ സജദഃ രണ്ടാം റക്അത്തിലും തിലാവത്ത് ചെയ്ത് സുദീര്‍ഘമായി രണ്ട് റകഅത്ത് നമ സ്കരിച്ചതിനുശേഷം അല്ലാഹുവിനെ വന്ദിക്കുകയും പുകഴ്ത്തുകയും ചെയ്തതിനുശേ ഷം: ഓ ആദ്യമില്ലാത്തവനേ, ഓ ഗോപ്യനേ, ഓ നിത്യനേ, ഓ ഇണതുണയില്ലാത്തവ നേ, ഓ ഏകനേ, ഓ ഒറ്റയാനേ, ഓ പൂര്‍ണ്ണനായ സ്വാശ്രയനേ തുടങ്ങിയ അദ്ദിക്ര്‍ സ മര്‍പ്പിക്കുന്ന അല്ലാഹുവിന്‍റെ ഉല്‍കൃഷ്ട നാമങ്ങള്‍ വിളിച്ച് മരിച്ചവനെ ജീവിപ്പിക്കാന്‍ വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും എഴുന്നേല്‍ക്കാത്ത അവസ്ഥയില്‍ വീ ണ്ടും: ഓ സ്വയം ജീവിച്ചിരിക്കുന്നവനേ, ഓ മറ്റുള്ളവരെ ജീവിപ്പിക്കുന്നവനേ, ഓ അ ല്ലാഹ്, ഓ നിഷ്പക്ഷവാനേ, ഓ മഹത്വമുടയവനും ആദരണീയനുമായിട്ടുള്ളവനേ, ഓ ആകാശഭൂമികളുടെയും അവക്കിടയിലുള്ളവയുടെയും പ്രകാശമേ, ഓ മഹത്തായ സിം ഹാസനത്തിന്‍റെ ഉടമയായിട്ടുള്ള നാഥാ തുടങ്ങിയ ഏഴുപേരുകള്‍ വിളിച്ച് 'അല്ലാഹുവിന്‍റെ സമ്മതം' കൊണ്ട് എഴുന്നേല്‍ക്കുക എന്ന് കല്‍പിച്ചുകൊണ്ടായിരുന്നു.

ഈ ദിവ്യാത്ഭുതങ്ങളെല്ലാം ഈസാ നബിയുടെ കഴിവാണെന്ന് വിശ്വസിക്കുന്ന വരും അല്ലാഹുവിന്‍റെ ദിവ്യാത്ഭുതങ്ങളില്‍ വിശ്വസിക്കാതെ ഇതെല്ലാം വ്യക്തമായ മാരണമാണ് എന്ന് പറയുന്നവരും കാഫിറുകളാണ്. ഞാനില്ല, എന്‍റേതില്ല എന്ന നയത്തില്‍ നിലകൊള്ളുന്ന വിശ്വാസികള്‍ വിധിക്കുന്നതും നടപ്പിലാക്കുന്നതുമെല്ലാം അല്ലാഹു ത ന്നെയാണെന്ന് വിശ്വസിക്കുന്നവരും, അവനില്‍ ഭരമേല്‍പ്പിച്ച് അവന്‍റെ പ്രതിനിധികളാ യി അവന്‍റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ടും പ്രവാചകന്‍മാരെ സാക്ഷ്യപ്പെടുത്തി ക്കൊണ്ടും അവനുവേണ്ടി മാത്രം ജീവിക്കുന്നവരുമാണ്. 4: 46; 14: 1; 22: 65 തുടങ്ങി 30 സൂ ക്തങ്ങളില്‍ അദ്ദിക്റിനെ അല്ലാഹുവിന്‍റെ സമ്മതപത്രമെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എല്ലാ പ്രവാചകന്മാര്‍ക്കും അദ്ദിക്ര്‍ തന്നെയാണ് നല്‍കിയിട്ടുള്ളത് എന്ന് 16: 43-44; 21: 24; 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വി ശദീകരണമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത കപടവിശ്വാസികളെയും അവരുടെ അനുയായികളെയും ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികളെന്നും അവരാണ് മനുഷ്യരില്‍ നിന്ന് പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലെ 7 കവാടങ്ങളിലേക്ക് നിജപ്പെടുത്തപ്പെട്ടിട്ടുള്ളതെന്നും യഥാക്രമം 8: 22; 15: 43-44 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 10: 100 ല്‍ അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാ തെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യമല്ല എന്നും പറഞ്ഞിട്ടുണ്ട്. 2: 91, 213; 3: 7-10; 5: 110 വിശദീകരണം നോക്കുക.