إِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۗ هَٰذَا صِرَاطٌ مُسْتَقِيمٌ
നിശ്ചയം അല്ലാഹു എന്‍റെയും നിങ്ങളുടെയും നാഥനാണ്, അപ്പോള്‍ നിങ്ങള്‍ അവനെ സേവിക്കുവീന്‍, അതാകുന്നു നേരെചൊവ്വെയുള്ള മാര്‍ഗ്ഗം.
ഈ സൂക്തം 19: 36 ലും 43: 64 ലും ആവര്‍ത്തിച്ചിട്ടുണ്ട്. വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് പ്രപഞ്ചനാഥനെക്കുറിച്ചുള്ള ധാരണ ലോകര്‍ക്ക് ശരിപ്പെടുത്തുകയാണ് അല്ലാഹുവിനെ സേവിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 6: 153 ല്‍, ഇതാണ് നേ രെ ചൊവ്വെയുള്ള എന്‍റെ മാര്‍ഗം, അപ്പോള്‍ നിങ്ങള്‍ അത് പിന്‍പറ്റുക, ഈ ഏകമാര്‍ഗത്തില്‍ നിന്ന് ഭിന്നിച്ചിട്ടുള്ള വിവിധ മാര്‍ഗങ്ങള്‍ നിങ്ങള്‍ പിന്‍പറ്റാതിരിക്കുകയും ചെയ്യുക, അതാണ് നിങ്ങളോട് ഉപദേശിക്കുവാനുള്ളത്-നിങ്ങള്‍ സൂക്ഷ്മത ഉള്ളവരാകുന്നതിനുവേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്. അജയ്യഗ്രന്ഥമായ അദ്ദിക്റാണ് നേരെ ചൊവ്വെയുള്ള പാത. അതുതന്നെയാണ് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റും. അപ്പോള്‍ അതില്‍ നിന്ന് ചിലത് എടുക്കുകയും ചിലത് തള്ളിക്കളയുകയും ചെയ്യുന്നവരൊന്നും തന്നെ സ്വര്‍ഗത്തിലേക്ക് തിരി ച്ചെത്തുകയില്ല. ഇന്ന് ലോകത്തുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ആരും തന്നെ നാഥനെ സേവിക്കാത്തതിനാല്‍ അവര്‍ പിശാചിനെ സേവിക്കുന്ന ഭ്രാന്തന്മാരും ഒരു പ്രവാചകനെയും നബിയെയും പിന്‍പറ്റാത്തവരുമാണ്. അവര്‍ തന്നെയാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകള്‍. 1: 4-5; 3: 103 വിശദീകരണം നോക്കുക.