رَبَّنَا آمَنَّا بِمَا أَنْزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّاهِدِينَ
ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചതുകൊണ്ട് ഞങ്ങള്‍ വിശ്വസിക്കുകയും ഞങ്ങള്‍ പ്രവാചകനെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു, അപ്പോള്‍ സാക്ഷിക ളോടൊപ്പം ഞങ്ങളെ നീ രേഖപ്പെടുത്തിയാലും!
'ഞങ്ങള്‍ പ്രവാചകനെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു' എന്നുപറഞ്ഞതിലെ പ്ര വാചകന്‍ ഹവാരിയ്യീങ്ങളുടെ കാര്യത്തില്‍ പ്രവാചകന്‍ ഈസയാണ്. എന്നാല്‍ നജ്റാനില്‍ നിന്ന് മദീനയില്‍ പ്രവാചകന്‍റെ അടുത്തുവന്ന അദിയ്യുബ്നു ഹാതിമിന്‍റെ നേതൃത്വ ത്തിലുള്ള ക്രൈസ്തവ സംഘത്തിന്‍റെ പ്രഖ്യാപനം കൂടിയാണ് ഈ സൂക്തം. അവരുടെ കാര്യത്തില്‍ 'ഞങ്ങള്‍ പ്രവാചകനെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു' എന്നുപറഞ്ഞതിലെ പ്രവാചകന്‍ മുഹമ്മദ് നബിയാണ്. 6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന അല്ലാഹുവി നെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും വിശ്വസിക്കുന്നവരാണ് തങ്ങളുടെ നാ ഥന്‍റെ പക്കല്‍ ഗ്രന്ഥത്തെ സത്യപ്പെടുത്തുന്നവരും സാക്ഷികളുമെന്ന് 57: 19 ല്‍ പറഞ്ഞിട്ടു ണ്ട്. 5: 83-84 കൂട്ടിവായിക്കുക. 2: 38-39; 17: 107-109 വിശദീകരണം നോക്കുക.