فَلَمَّا أَحَسَّ عِيسَىٰ مِنْهُمُ الْكُفْرَ قَالَ مَنْ أَنْصَارِي إِلَى اللَّهِ ۖ قَالَ الْحَوَارِيُّونَ نَحْنُ أَنْصَارُ اللَّهِ آمَنَّا بِاللَّهِ وَاشْهَدْ بِأَنَّا مُسْلِمُونَ
അങ്ങനെ ഈസാ അവരില് നിഷേധം കണ്ടപ്പോള് അവന് ചോദിച്ചു: അല്ലാഹു വിലേക്ക് എന്നെ സഹായിക്കാന് ആരുണ്ട്? ഹവാരിയ്യീങ്ങള് പറഞ്ഞു: ഞങ്ങള് അല്ലാഹുവിന്റെ സഹായികളാണ്, ഞങ്ങള് അല്ലാഹുവിനെക്കൊണ്ട് വിശ്വസിച്ചു, നിശ്ചയം ഞങ്ങള് അല്ലാഹുവിന് സര്വ്വസ്വം സമര്പ്പിച്ചവരാണെന്ന് നീ സാക്ഷ്യം വഹിക്കുകയും ചെയ്യുക.
ഇസ്റാഈല് സന്തതികള് വിശ്വസിക്കാന് കൂട്ടാക്കാതിരുന്നപ്പോള് ഹവാരിയ്യീങ്ങ ളായ പതിമൂന്നുപേര് മാത്രമാണ് അല്ലാഹുവിന്റെ സന്ദേശം ജനങ്ങള്ക്ക് എത്തിച്ചുകൊടു ക്കാന് തയ്യാറായത്. അവരില് ഒരാളായ സര്ജ്ജാസ് (ജൂദാസ്) ഈസാ നബിക്കുവേണ്ടി ക്രൂശിക്കപ്പെടാനും തയ്യാറായി. 61: 14 ല്, ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള് അല്ലാ ഹുവിനെ സഹായിക്കുന്നവരാകുവീന്, മര്യമിന്റെ പുത്രന് ഈസാ ഹവാരിയ്യീങ്ങളോട് ചോദിച്ചതുപോലെ, അല്ലാഹുവിലേക്ക് എന്നെ സഹായിക്കാന് ആരാണുള്ളത്? ഹവാരിയ്യീ ങ്ങള് പറഞ്ഞു: ഞങ്ങള് അല്ലാഹുവിന്റെ സഹായികള് തന്നെയാകുന്നു, അങ്ങനെ ഇസ് റാഈല് സന്തതികളില് നിന്നുള്ള ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം നി ഷേധിക്കുകയും ചെയ്തു, അപ്പോള് വിശ്വാസികളായിട്ടുള്ളവരെ നാം അവരുടെ ശത്രുക്ക ളുടെ മേല് ശക്തിപ്പെടുത്തുകയും അങ്ങനെ അവര് അവരെ അതിജയിക്കുന്നവരുമായി എന്ന് പറഞ്ഞിട്ടുണ്ട്. ഇതില് നിന്ന് സൂറഃ സ്വഫ്ഫിന് ഹവാരിയ്യീന് എന്ന പേരും ലഭിക്കു കയുണ്ടായി. നാഥനിലേക്ക് എത്തിപ്പെടാനുള്ള പ്രകാശമായ അദ്ദിക്റിനെ ഊതിക്കെടുത്താന് കാഫിറുകള് ശ്രമിക്കുമെന്നും എന്നാല് പ്രപഞ്ചനാഥന് അത് ലോകരില് പ്രചരിപ്പിച്ചിട്ടല്ലാതെ പിന്വാങ്ങുകയില്ല എന്നും 9: 32-33 ല് പറഞ്ഞിട്ടുണ്ട്. എല്ലാകാലത്തും മ നുഷ്യരില് നിന്ന് ആയിരത്തില് ഒന്ന് മാത്രമാണ് സ്വര്ഗത്തിലേക്കെന്ന് 4: 118 ല് പറഞ്ഞി ട്ടുണ്ട്. അപ്പോള് പ്രവാചകന് ഈസായും ഹവാരിയ്യീങ്ങളും പ്രബോധനം ചെയ്തത് അ ല്ലാഹു തൃപ്തിപ്പെട്ട ജീവിത വ്യവസ്ഥയായ ഇസ്ലാം തന്നെയായിരുന്നു എന്ന് സൂക്തത്തില് നിന്ന് മനസ്സിലാക്കാം. 3: 19, 48-49; 4: 157-158 വിശദീകരണം നോക്കുക.