( ആലിഇംറാന്‍ ) 3 : 58

ذَٰلِكَ نَتْلُوهُ عَلَيْكَ مِنَ الْآيَاتِ وَالذِّكْرِ الْحَكِيمِ

ഇതെല്ലാം നാം നിന്‍റെമേല്‍ വിശദീകരിച്ചു തന്നുകൊണ്ടിരിക്കുന്ന സൂക്തങ്ങളില്‍ നിന്നുള്ളവയും യുക്തിനിര്‍ഭരമായ ഒരു ഉണര്‍ത്തലുമാകുന്നു.

ഗ്രന്ഥത്തിന്‍റെ ആത്മാവിന് 'അദ്ദിക്ര്‍' എന്നുപറയുന്നു. അത് മനുഷ്യരുടെ ഹൃദയത്തി ന്‍റെ ഭാഷയിലുള്ളതാണ്. 36: 69 ല്‍, ഇത് വ്യക്തമായ വായനയായ ഒരു ഉണര്‍ത്തലല്ലാ തെ അല്ല എന്നും; 38: 1 ല്‍, ഉണര്‍ത്തലായ ഒരു വായനയുമാണ് സത്യം എന്നും പറഞ്ഞിട്ടുണ്ട്. ഈ വായന ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിട്ടുണ്ട് എന്ന് സൂറ: ഖമറില്‍ നാലുപ്രാവശ്യം അദ്ദിക്റിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. 36: 2 ല്‍ യുക്തിനിര്‍ഭരമായ ഒരു വായന എന്നാണ് പറഞ്ഞതെങ്കില്‍ ഇവിടെ യുക്തിനിര്‍ഭരമായ ഒരു ഉണര്‍ത്തല്‍ എന്നാണ് പറഞ്ഞത്. ഇത് നിനക്കും നിന്‍റെ ജനതക്കുമുള്ള ഒരു ഉണര്‍ത്തല്‍ ആണ്, അ തിനെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്ന് 43: 44 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റില്‍ നിന്നാണ് പിശാച് തടയുക. അദ്ദിക്റിനെ വിസ്മരിച്ചതുകൊണ്ടാണ് ഫുജ്ജാറുകള്‍ കെട്ട ജനതയായത് എന്ന് 25: 17-18 ലും, അ ത്തരം അക്രമികള്‍ അവരുടെ കൈ കടിച്ച് "ഓ കഷ്ടം! ഇന്നാലിന്നവനാണല്ലോ അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിനുശേഷം എന്നെ അതില്‍ നിന്ന് തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ" എന്ന് വിലപിക്കുമെന്ന് 25: 27-29 ലും പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് മൂടിവെക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട് എന്ന് 41: 41-43 ല്‍ പറഞ്ഞിട്ടുണ്ട്. യുക്തിനിര്‍ഭരമായ അദ്ദിക്റിനെ മുറുകെപ്പിടിച്ചാല്‍ ത്രികാലജ്ഞാനിയായ നാഥനെ മുറുകെപ്പിടിച്ച് നേരെചൊവ്വേയുള്ള പാതയിലായി എന്ന് 3: 101 ലും 4: 175 ലും പറഞ്ഞിട്ടുണ്ട്. 15: 9; 16: 89; 25: 33 വിശദീകരണം നോക്കുക.