وَأَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَيُوَفِّيهِمْ أُجُورَهُمْ ۗ وَاللَّهُ لَا يُحِبُّ الظَّالِمِينَ
വിശ്വാസികളാവുകയും ആ വിശ്വാസം ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുളളവരാരോ, അപ്പോള്‍ അവര്‍ക്ക് അവരുടെ പ്രതിഫലം പൂര്‍ണ്ണമായി നല്കപ്പെടുന്നതാണ്, അല്ലാഹു അക്രമിക ളെ ഇഷ്ടപ്പെടുകയില്ലതന്നെ.
സല്‍കര്‍മ്മങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് ഇന്ന് വിശ്വാസം രൂപപ്പെടുത്താനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ ജാതി-മത-വര്‍ണ്ണ-ഭാഷ-ദേശ-ലിംഗ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുക്കലാണ്. 6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുകയും അവരവരെ തിരിച്ചറിയുകയും ജീവിതലക്ഷ്യം മനസ്സിലാക്കി നാലാം ഘട്ടമായ ഇവിടെവെച്ച് സ്വര്‍ഗം സമ്പാദിക്കുകയും ചെയ്യുന്നവര്‍ക്ക് അവര്‍ സമ്പാദിച്ച സ്വര്‍ഗം ഏഴാം ഘട്ടത്തില്‍ അല്ലാഹു അനന്തരാവകാശമായി നല്‍കുന്നതാണ്. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല എന്ന ആശയത്തിലാണ് 3: 140 ഉം അവസാനിക്കുന്നത്. 'നിശ്ചയം അവന് അക്രമികളെ ഇഷ്ടപ്പെടുകയില്ല തന്നെ' എന്ന് പറഞ്ഞുകൊണ്ടാണ് 42: 40 അവസാനിക്കുന്നത്. 2: 25, 254, 286; 6: 21; 9: 71-72 വിശദീകരണം നോക്കുക.