( ആലിഇംറാന്‍ ) 3 : 64

قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَىٰ كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلَا نُشْرِكَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ ۚ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ

നീ പറയുക: ഓ വേദത്തിന്‍റെ ആളുകളേ! ഞങ്ങളുടെയും നിങ്ങളുടെയും ഇ ടയിലെുളള ഒരുപോലെ അംഗീകരിക്കേണ്ട ഒരു വചനത്തിലേക്ക് നിങ്ങള്‍ വരുവീ ന്‍, നാം അല്ലാഹുവിനുവേണ്ടിയല്ലാതെ ജീവിച്ചുകൂടാ, അവനെക്കൊണ്ട് ഒരു വ സ്തുവിനെയും നാം പങ്കുചേര്‍ക്കുകയുമരുത്, നാം അല്ലാഹുവിനെക്കൂടാതെ നമ്മില്‍ ചിലര്‍ചിലരെ റബ്ബുകളായി തെരഞ്ഞെടുക്കാതിരിക്കുകയും ചെയ്യുക, അപ്പോള്‍ ഇനിയവര്‍ പിന്തിരിയുന്നുവെങ്കില്‍ അപ്പോള്‍ നിങ്ങള്‍ അവരോട് തുറ ന്നുപറയുക: നിശ്ചയം ഞങ്ങള്‍ അല്ലാഹുവിന് സര്‍വ്വസ്വം സമര്‍പ്പിച്ചവരാണെന്ന് നിങ്ങള്‍ സാക്ഷ്യംവഹിക്കുവീന്‍.

9: 30 ല്‍, ജൂതന്‍മാര്‍ പറയുന്നു: ഉസൈര്‍ അല്ലാഹുവിന്‍റെ പുത്രനാണെന്ന്; ക്രൈസ് തവര്‍ പറയുന്നു: മസീഹ് അല്ലാഹുവിന്‍റെ പുത്രനാണെന്ന്; അതെല്ലാം അവരുടെ വായ കള്‍ ഉതിര്‍ക്കുന്ന അവരുടെ വെറും വാക്കുകളാണ്, മുമ്പുള്ള കാഫിറുകളായവരുടെ വാ ക്കുകള്‍ അവര്‍ അനുകരിച്ച് പറയുകയാണ്, അല്ലാഹു അവരെ വധിച്ചുകളഞ്ഞിരിക്കുന്നു, എങ്ങനെയാണ് അവര്‍ വഴിതെറ്റിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്? ഇന്ന് ലോകരില്‍ ഫു ജ്ജാറുകളാണ് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നത്. അവരുടെ കപടവിശ്വാസികളായ പ ണ്ഡിത പുരോഹിതന്മാര്‍ നാഥന്‍റെ സൂക്തങ്ങള്‍ മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിന്‍റെ ഏകത്വത്തില്‍ ഇതരന്മാരെ പങ്കുചേര്‍ക്കുന്നവരാണ്. അ വര്‍ നാഥനെ ത്രികാലജ്ഞാനിയായും ഉള്ളിന്‍റെ ഉള്ള് അറിയുന്ന സൂക്ഷ്മജ്ഞാനിയായും അംഗീകരിക്കാത്തവരുമാണ്. 33: 73; 48: 6; 98: 6 സൂക്തങ്ങളില്‍ കപടവിശ്വാസികളായ പു രുഷന്മാരെയും സ്ത്രീകളെയും അവരുടെ അനുയായികളായ മുശ്രിക്കുകളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കാന്‍വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. വിശ്വാസികളെ വിളിച്ച്, പണ്ഡിതപുരോഹിതന്മാരില്‍ അധികപേരും ജനങ്ങളുടെ ധനം അവിഹിതമായി തിന്നുകയും അവരെ അദ്ദിക്റില്‍ നിന്ന് തടയുകയും ചെയ്യുമെന്ന് 9: 34 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1: 4; 2: 99; 9: 67-68 വിശദീകരണം നോക്കുക.