( ആലിഇംറാന്‍ ) 3 : 63

فَإِنْ تَوَلَّوْا فَإِنَّ اللَّهَ عَلِيمٌ بِالْمُفْسِدِينَ

ഇനി അവര്‍ പിന്തിരിയുന്നുവെങ്കില്‍ അപ്പോള്‍ നിശ്ചയം അല്ലാഹു നാശകാരിക ളെക്കുറിച്ച് ശരിക്കും അറിയുന്നവന്‍ തന്നെയാണ്.

313 പ്രവാചകന്മാരെയും സത്യവും തെളിവുമായ അദ്ദിക്ര്‍ കൊണ്ട് നിയോഗിച്ചിട്ടുള്ളത് പ്രപഞ്ചനാഥനെക്കൂടാതെ മറ്റൊരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്ന് മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാണ് എന്ന് 21: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ ത്രികാലജ്ഞാനിയുടെ സംസാരമായ സംഭവ വിവരണങ്ങളാണ്. 7: 35 ല്‍ അല്ലാഹു ആദം സന്തതികളെ വിളിച്ച് പറയുന്നു: നിങ്ങള്‍ക്ക് എന്‍റെ സൂക്തങ്ങള്‍ വിശദീകരിച്ചുതരുന്ന നിങ്ങളില്‍ നിന്നുള്ള പ്രവാചകന്‍മാര്‍ വന്നാല്‍ ആരാണോ സൂക്ഷ്മാലുക്ക ളാവുകയും ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തത്, അപ്പോള്‍ അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. 6: 130 ല്‍, എന്‍റെ സൂക്തങ്ങള്‍ വിശദീകരിച്ച് തന്നിരുന്ന നിങ്ങളില്‍ നിന്നുള്ള പ്രവാചകന്‍മാര്‍ നിങ്ങള്‍ക്ക് വന്നിരുന്നില്ലേ എ ന്ന് വിചാരണാനാളില്‍ കാഫിറുകളോട് അല്ലാഹു ചോദിക്കുന്ന രംഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 7: 176 ല്‍, ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ തള്ളിപ്പറഞ്ഞ ജനതയെ ഉപദ്രവിച്ചാലും ഇ ല്ലെങ്കിലും മാറ്റം വരാത്ത നായയോട് ഉപമിച്ച ശേഷം നീ ചരിത്രം അവര്‍ക്ക് വ്യക്തമായി വിവരിച്ചുകൊടുക്കുക-കേട്ടവര്‍ കേട്ടവര്‍ അത് പ്രതിഫലിപ്പിക്കട്ടെ എന്ന് പറഞ്ഞിട്ടുണ്ട്. പ്രവാചകനോട്: നാം നിനക്ക് ഈ ഗ്രന്ഥം ദിവ്യസന്ദേശമായി നല്‍കുകവഴി ഏറ്റവും നല്ല സംഭവചരിത്രം വിശദീകരിച്ചുതരാം, ഇതിനുമുമ്പ് നീ പ്രജ്ഞയറ്റവരില്‍ പെട്ടവന്‍ ത ന്നെയായിരുന്നു എന്ന് 12: 3 ല്‍ പറഞ്ഞിട്ടുണ്ട്. 12: 111 തുടങ്ങുന്നത്, നിശ്ചയം അവരുടെ സംഭവ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഗുണപാഠങ്ങളുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ്. 28: 77 അവസാനിക്കുന്നത് "നിശ്ചയം അല്ലാഹു നാശകാരികളെ ഇഷ്ടപ്പെടുന്നവനല്ലത ന്നെ" എന്ന് പറഞ്ഞുകൊണ്ടാണ്. വിശ്വാസികളോട് നാശകാരികളുടെ പര്യവസാനം നോക്കിക്കാണാന്‍ 7: 103 ലൂടെ കല്‍പിച്ചിട്ടുണ്ട്. 2: 10-12, 38-39, 163 വിശദീകരണം നോക്കുക.