إِنَّ أَوْلَى النَّاسِ بِإِبْرَاهِيمَ لَلَّذِينَ اتَّبَعُوهُ وَهَٰذَا النَّبِيُّ وَالَّذِينَ آمَنُوا ۗ وَاللَّهُ وَلِيُّ الْمُؤْمِنِينَ
നിശ്ചയം ജനങ്ങളില്‍ വെച്ച് ഇബ്റാഹീമിനോട് അടുത്തവരായിരിക്കാന്‍ അര്‍ഹതയുള്ളത് അവനെ പിന്‍പറ്റുന്നവരായവര്‍ തന്നെയാണ് -ഈ നബിയും വിശ്വാസികളായവരുമാകുന്നു- അല്ലാഹു വിശ്വാസികളുടെ സംരക്ഷകനുമാകുന്നു.
പ്രവാചകന് മുഹമ്മദിന്റെ മുമ്പിലുണ്ടായിരുന്ന ജൂത-ക്രൈസ്തവര്‍ 'ഞങ്ങളാണ് ഇബ്റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരുടെ ആളുകള്‍, നിങ്ങള്‍ പുതിയ വാദവുമായി വന്നവരാണ്' എന്ന് പറഞ്ഞിരുന്നു. അതിന് മറുപടിയായിട്ടാണ് ഈ നബിയും (പ്രവാചകന് മുഹമ്മദ്) അദ്ദേഹത്തോടൊപ്പമുള്ള വിശ്വാസികളായവരുമാണ് ഇബ്റാഹീം നബിയോട് അടുത്തത് എന്ന് പറഞ്ഞത്. ഇക്കാലത്ത് അന്ത്യപ്രവാചകനായ മുഹമ്മദിനോട് ഏറ്റവും അടുത്തവര്‍ പ്രവാചകന്‍റെ ആളുകളാണെന്ന് വാദിച്ച് പ്രവാചകന്‍റെ ചരമദിനം കൊണ്ടാടുന്ന ഫുജ്ജാറുകളല്ല. മറിച്ച് ഏറ്റവും നല്ലതായ അദ്ദിക്ര്‍ മനസ്സിലാക്കി പിന്‍പറ്റുകയും അദ്ദിക്ര്‍ മൊത്തം ലോകരിലേക്ക് എത്തിച്ചുകൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ മാത്രമാണ്. അവര്‍ മാത്രമാണ് ഇബ്റാഹീമിന്‍റെയും ഇസ്ഹാഖിന്‍റെയും ഇസ്മാഈലിന്‍റെയും മുഹമ്മദിന്‍റെയും മറ്റെല്ലാ പ്രവാചകന്‍മാരുടെയും നബിമാരുടെയും മാര്‍ഗമായ നേരെച്ചൊവ്വെയുള്ള പാത പിന്‍പറ്റുന്ന ആയിരത്തില്‍ ഒന്നായ സ്വര്‍ഗത്തിലേക്കുള്ള വിശ്വാസികള്‍. അല്ലാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പ്രവാചകന്മാരെയെല്ലാം ജനമധ്യത്തില്‍ കളവാക്കി അവതരിപ്പിക്കുന്നവരും അവരെ കൊല്ലാതെ കൊല്ലുന്നവരുമായ കാഫിറുകളും പിശാചിന്‍റെ സംഘക്കാരും അവന്റെ കൂടെ നരകത്തിന്‍റെ വിറകുകളാകേണ്ടവരുമാണ്. ഇന്ന് പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ളതിനേക്കാള്‍ വിശ്വാസികള്‍ ഉള്ളത് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സിക്കുകാര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളിലാണെന്ന് അദ്ദിക്റിനെ സത്യാസത്യ വിവേചനമാനദണ്ഡമായും ഉള്‍ക്കാഴ്ചാദായകമായും ത്രാസ്സായും ഉപയോഗപ്പെടുത്തുന്ന ഏതൊരാള്‍ക്കും ബോധ്യമാവുന്നതാണ്. 2: 257, 285; 3: 21-22; 6: 153 വിശദീകരണം നോക്കുക.