( ആലിഇംറാന്‍ ) 3 : 67

مَا كَانَ إِبْرَاهِيمُ يَهُودِيًّا وَلَا نَصْرَانِيًّا وَلَٰكِنْ كَانَ حَنِيفًا مُسْلِمًا وَمَا كَانَ مِنَ الْمُشْرِكِينَ

ഇബ്റാഹീം ജൂതനായിരുന്നില്ല, ക്രിസ്ത്യാനിയുമായിരുന്നില്ല, എന്നാല്‍ അവന്‍ ഏകാഗ്രചിത്തനായ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചവനായിരുന്നു, അവന്‍ ഒരിക്കലും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവനുമായിരുന്നില്ല.

ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് നാഥന്‍ തൃപ്തിപ്പെട്ട ഏക ജീ വിതരീതി 3: 19 ല്‍ വിവരിച്ച പ്രകാരം സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ഇസ്ലാം മാത്രമാണ്. എല്ലാ പ്രവാചകന്മാരും നബിമാരും വിശ്വാസികളും 58: 22 ല്‍ പറഞ്ഞ നാഥന്‍റെ സംഘത്തില്‍ പെട്ടവരാണ്. എല്ലാ പ്രവാചകന്മാരുടെയും കാലത്തുള്ള 1000 ത്തില്‍ 999 പേരും കപടവിശ്വാസികളും 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ സംഘത്തില്‍ പെട്ടവരുമാണ്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി 83: 7 ല്‍ പറ ഞ്ഞ നരകത്തിലുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്. 2: 62, 135-136; 4: 140 വിശദീകരണം നോക്കുക.