( ആലിഇംറാന്‍ ) 3 : 69

وَدَّتْ طَائِفَةٌ مِنْ أَهْلِ الْكِتَابِ لَوْ يُضِلُّونَكُمْ وَمَا يُضِلُّونَ إِلَّا أَنْفُسَهُمْ وَمَا يَشْعُرُونَ

വേദക്കാരില്‍ നിന്നുള്ള ഒരു വിഭാഗം നിങ്ങളെ ഏതെങ്കിലും വിധത്തില്‍ വഴിപിഴ പ്പിച്ചാല്‍ കൊള്ളാമെന്ന് അതിയായി ആഗ്രഹിക്കുന്നവരാണ്, വാസ്തവത്തില്‍ അവര്‍ അവരെത്തന്നെയല്ലാതെ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്നുമില്ല, എന്നാല്‍ അവര്‍ അത് തിരിച്ചറിയുന്നുമില്ല.

35: 32 ല്‍ പറഞ്ഞ പ്രകാരം മൊത്തം മനുഷ്യര്‍ക്കുള്ള ഗ്രന്ഥം ഏല്‍പിക്കപ്പെട്ട പ്ര വാചകന്‍റെ ജനതയിലെ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതും ഫുജ്ജാറുകളും ആത്മാവിനോട് അക്രമം കാണിച്ചവരുമാണ്. 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാ ഫിറുകളായ അവര്‍ വിവിധ സംഘടനകളില്‍ പെട്ട് 30: 30-31 ല്‍ പറഞ്ഞ പ്രകാരം മുശ്രി ക്കുകളായവരാണ്. 10: 60 ല്‍ വിവരിച്ച പ്രകാരം അവരില്‍ പെട്ട ഏതൊരാളുടെയും മര ണസമയത്ത് നാഥന്‍ 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുന്നതാണ്. 6: 26 ല്‍ വിവരിച്ച പ്രകാരം അവര്‍ വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യാതിരിക്കുക വഴി അവര്‍ അവരെത്തന്നെയല്ലാതെ നശിപ്പിക്കുന്നില്ല, എന്നാല്‍ അവര്‍ അത് തിരിച്ചറിയുന്നില്ല. മാലിന്യമായ അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ധിപ്പിക്കുകയില്ല എ ന്ന് 9: 28, 95, 125 സൂക്തങ്ങളില്‍ ഫുജ്ജാറുകളായ അവര്‍ വായിച്ചിട്ടു ള്ളതാണ്. 2: 18, 109, 165-167 വിശദീകരണം നോക്കുക.