كَيْفَ يَهْدِي اللَّهُ قَوْمًا كَفَرُوا بَعْدَ إِيمَانِهِمْ وَشَهِدُوا أَنَّ الرَّسُولَ حَقٌّ وَجَاءَهُمُ الْبَيِّنَاتُ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ
തങ്ങളുടെ വിശ്വാസത്തിനുശേഷം നിഷേധികളായിത്തീര്‍ന്ന ഒരു ജനതയെ അല്ലാഹു എങ്ങനെയാണ് സന്മാര്‍ഗത്തിലേക്ക് നയിക്കുക? നിശ്ചയം, പ്രവാചകന്‍ സത്യമാണെന്ന് അവര്‍ സാക്ഷ്യം വഹിക്കുകയും അതിന് അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതുമാണ്, ഇത്തരം അക്രമികളായ ഒരു ജനതയെ അ ല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ലതന്നെ.
തെളിവുകൊണ്ടുദ്ദേശിക്കുന്നത് അദ്ദിക്ര്‍ തന്നെയാണ്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കപടവിശ്വാസികളും അനുയായികളും 56: 82 ല്‍ പ റഞ്ഞ പ്രകാരം അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് കള്ളവാദികള്‍ രചിച്ച പുസ്തകങ്ങളാണ് പഠിക്കുന്നതും പിന്‍പറ്റിക്കൊണ്ടിരിക്കുന്നതും. ആത്മാവിനെയും പരലോകത്തെ യും പരിഗണിക്കാതെ ഐഹികലോക ജീവിതത്തിന് പ്രാധാന്യം കൊടുക്കുന്ന ദേഹേച്ഛ പിന്‍പറ്റുന്ന ഈ കെട്ടജനത നാഥനെ വിസ്മരിച്ചുകൊണ്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാണ്. 63: 2-3 ല്‍ പറഞ്ഞ പ്രകാരം നുണ മാത്രം പറയുന്ന കപടവിശ്വാസികള്‍ ജനങ്ങളെ സത്യമായ അദ്ദിക്റില്‍ നിന്ന് തടയുന്നതിനുവേണ്ടി അല്ലാഹുവില്‍ ആണയിട്ട് പ്രതിജ്ഞ ചെയ്യുന്നവരാണ്, എത്ര ദുഷിച്ച പ്രവര്‍ത്തനമാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്! അതിനുകാരണം അവര്‍ വിശ്വസിച്ചതിന് ശേഷം കാഫിറുകളായതാണ്; അ പ്പോള്‍ നാഥന്‍ അവരുടെ ഹൃദയങ്ങള്‍ക്ക് മുദ്ര വെച്ചു, അവര്‍ ജീവിതലക്ഷ്യത്തെക്കുറിച്ച് ബോധവാന്മാരാവുകയില്ല.
നാഥന്‍റെ സൂക്തങ്ങള്‍ നല്‍കിയിട്ട് അതിനെ അവഗണിച്ച് ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികളെയും അവരുടെ അനുയായികളെയും ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടാണ് 7: 175-176 ല്‍ ഉപമിച്ചിട്ടുള്ളത്. ഒരു ജനതയുടെ സ്വഭാവം അവര്‍ സ്വയം മാറ്റാതെ അല്ലാഹു മാറ്റുകയില്ല എന്ന് 13: 11 ല്‍ പറഞ്ഞിട്ടുണ്ട്. അതുകൊ ണ്ട് നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസി എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്റിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നതാണ്. അവന് വേണ്ടി മാത്രമേ ഗ്രന്ഥം അനുകൂലമായി വാദിക്കുകയും സാക്ഷി നില്‍ക്കുകയും ചെയ്യുകയുള്ളൂ. 2: 168-169; 10: 17-18 വിശദീകരണം നോക്കുക.