( ആലിഇംറാന്‍ ) 3 : 85

وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ

ആരെങ്കിലും ഇസ്ലാം അല്ലാത്ത ഒരു ജീവിത വ്യവസ്ഥ അന്വേഷിക്കുകയാണെ ങ്കില്‍ അപ്പോള്‍ അവനില്‍നിന്ന് ഒരിക്കലും അത് സ്വീകരിക്കപ്പെടുകയില്ല, അവ ന്‍ പരത്തില്‍ എല്ലാം നഷ്ടപ്പെട്ടവരില്‍ പെട്ടവനുമായിരിക്കും.

9: 33 ല്‍ വിവരിച്ച പ്രകാരം നാഥന്‍ അവന്‍റെ പ്രവാചകനെ സന്മാര്‍ഗവും യഥാര്‍ ത്ഥ ജീവിത വ്യവസ്ഥയും കൊണ്ട് അയച്ചത് അത് മറ്റെല്ലാ ജീവിത വ്യവസ്ഥകളെയും അ തിജയിച്ച് നിലകൊള്ളുന്നതിന് വേണ്ടിയാണ്, അത് നാഥന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ക്ക് എത്ര അരോചകമായിരുന്നാലും ശരി. 313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട സത്യവും തെളിവുമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതരീതിയാണ് ഇസ്ലാം. ഇന്ന് അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകളെല്ലാം തന്നെ കാഫിറുകളും അക്രമികളും തെമ്മാടികളും ഭ്രാന്തന്മാരും കാഫിറായ 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ സംഘത്തില്‍ പെട്ടവരുമാണ്. അക്രമികളായ അവര്‍ ഗ്രന്ഥം വഹിക്കുന്നത് കഴുത ഭാരം വഹിക്കുന്നതുപോലയല്ലാതെയല്ല എന്ന് 62: 5 ല്‍ പറഞ്ഞിട്ടുണ്ട്. അവര്‍ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ ഇതര ജനവിഭാഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് ലോകത്തെവിടെയും നടക്കുന്ന കൊല, രക്തച്ചൊരിച്ചില്‍, ബലാല്‍സംഗം തുടങ്ങിയ നശീകരണ പ്രവര്‍ത്തനങ്ങളുടെയെല്ലാം പാപഭാരം വഹിച്ച് അവര്‍ നരകക്കുണ്ഠത്തില്‍ പോകേണ്ടവരാണെന്ന് 6: 26; 20: 99-100 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 2: 121, 254; 10: 60-61 വിശദീകരണം നോക്കുക.