( ആലിഇംറാന്‍ ) 3 : 89

إِلَّا الَّذِينَ تَابُوا مِنْ بَعْدِ ذَٰلِكَ وَأَصْلَحُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ

എന്നാല്‍ അതിനുശേഷം പശ്ചാത്തപിച്ച് മടങ്ങുകയും കര്‍മ്മങ്ങള്‍ നന്നാക്കിത്തീ ര്‍ക്കുകയും ചെയ്തവര്‍ക്കൊഴികെ, അപ്പോള്‍ നിശ്ചയം അല്ലാഹു ഏറെ പൊറു ക്കുന്ന കാരുണ്യവാനാകുന്നു.

കപടവിശ്വാസികള്‍ മൊത്തം മനുഷ്യര്‍ക്കുള്ള സന്മാര്‍ഗവും സത്യാസത്യ വിവേചന മാനദണ്ഡവുമായ അദ്ദിക്റിനെ അറിഞ്ഞുകൊണ്ട് മൂടിവെച്ച് സത്യത്തിലാണെന്ന ധാര്‍ഷ്ട്യത്തില്‍ അഹങ്കാരപൂര്‍വം ജീവിക്കുന്നതിനാല്‍ നാഥന്‍ അവരെ കൊന്നുകളഞ്ഞിരിക്കുന്നു എന്ന് 63: 4 ല്‍ പറഞ്ഞിട്ടുണ്ട്. 4: 140 ല്‍, സൂക്തങ്ങള്‍ വളച്ചൊടിച്ചുകൊണ്ടും മൂടിവെച്ചുകൊണ്ടും സംസാരിക്കുന്ന കപടവിശ്വാസികളെയും അവരുടെ സംസാരം കേട്ടിരിക്കുന്ന കാഫിറുകളെയും നരകക്കുണ്ഠത്തില്‍ ഒരുമിച്ചുകൂട്ടും എന്ന് പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളും അനുയായികളും നാഥന്‍റെ സൂക്തങ്ങള്‍ക്ക് തുച്ഛവില വാങ്ങുന്നവരായതിനാല്‍ അവര്‍ തങ്ങളുടെ വയറുകളില്‍ തീയല്ലാതെ നിറക്കുന്നില്ല എന്ന് 2: 174 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ അവര്‍ 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയിലുള്ള അവരുടെ വിധി അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുകയില്ല. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ മൂടിവെച്ചതുകൊണ്ടാണ് നാഥന്‍റെയും മലക്കുകളുടെയും മൊത്തം മനുഷ്യരുടെയും ശാപത്തിന് അവര്‍ വിധേയരായിട്ടുള്ളത്. അല്ലാഹുവിനെ പ്രപഞ്ചനാഥനായി അംഗീകരിക്കാത്ത അവര്‍ 2: 168-169 ല്‍ വിശദീകരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരും പ്രപഞ്ചത്തിന്‍റെ നാശത്തിനുവേണ്ടി ധൃതി കാണിക്കുന്നവരുമാണ്. 8: 22 ല്‍ ദുഷ്ട ജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട, ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇവരെ ശിക്ഷിക്കുന്നതിന് വേണ്ടിയാണ് വിശ്വാസികളെ ഇജാസിലേക്ക് വേര്‍തിരിക്കുന്നത് എന്ന് 48: 6, 24 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 159-161; 4: 145-147; 6: 26 വിശദീകരണം നോക്കുക.