( ആലിഇംറാന്‍ ) 3 : 91

إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ فَلَنْ يُقْبَلَ مِنْ أَحَدِهِمْ مِلْءُ الْأَرْضِ ذَهَبًا وَلَوِ افْتَدَىٰ بِهِ ۗ أُولَٰئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُمْ مِنْ نَاصِرِينَ

നിശ്ചയം കാഫിറുകളാവുകയും നിഷേധത്തിനുമേല്‍ നിഷേധികളായിക്കൊ ണ്ട് മരണപ്പെടുകയും ചെയ്തവരാരോ, അപ്പോള്‍ അത്തരക്കാരില്‍ പെട്ട ഒരാ ളില്‍ നിന്ന് ഭൂമി നിറയെ സ്വര്‍ണ്ണം ലഭിച്ച് അതുകൊണ്ട് തെണ്ടം നല്‍കിയാലും സ്വീകരിക്കപ്പെടുകയില്ലതന്നെ, അക്കൂട്ടര്‍ക്ക് വേദനാജനകമായ ശിക്ഷയാണുള്ളത്, അവര്‍ക്ക് സഹായികളില്‍ നിന്ന് ആരും തന്നെ ഉണ്ടാവുകയില്ല.

നാഥന്‍റെ സൂക്തങ്ങള്‍ അടിക്കടി തള്ളിപ്പറയുകയും മൂടിവെക്കുകയും ചെയ്യുന്നവരാണ് ഈ സൂക്തത്തില്‍ പറഞ്ഞ കുഫ്ഫാറുകള്‍. ഫുജ്ജാറുകള്‍ തന്നെയാണ് കുഫ്ഫാറുകള്‍ എന്ന് 83: 7, 34, 36 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഒരു സൂക്തത്തില്‍ കുഫ്ഫാറുകള്‍ അല്ലെങ്കില്‍ ഫുജ്ജാര്‍ എന്നുമാത്രം പരാമര്‍ശിച്ചാല്‍ അതില്‍ 1: 7 ല്‍ വിവരിച്ച നാഥന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ കപടവിശ്വാസികളും അവരെ പിന്‍പറ്റി വഴിപിഴച്ചുപോയ അനുയായികളും ഉള്‍പ്പെടുന്നതാണ്. 39: 59 ല്‍ പറഞ്ഞ പ്രകാരം കുഫ്ഫാറുകളില്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ അവനോട് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുന്നതാണ്. 4: 145 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികള്‍ വിചാരണ കൂടാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകേണ്ടവരാണെങ്കില്‍, 39: 71 ല്‍ വിവരിച്ച പ്രകാരം അനുയായികള്‍ വിചാരണക്കുശേഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടുന്നവരാണ്. അറബി ഖുര്‍ആന്‍ എണ്ണയെന്ന പോലെ മേമ്പൊടിയായി ഉപയോഗിക്കുന്ന കുഫ്ഫാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് അവരുടെ ഭക്ഷണമാക്കിയവരാണ് എന്ന് 56: 81-82 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 5: 36; 10: 54; 13: 18; 39: 47 എന്നീ സൂക്തങ്ങളും 3: 90-91 സൂക്തങ്ങള്‍ക്ക് സമാന ആശയമുള്ള സൂക്തങ്ങളാണ്. 2: 27-28; 3: 77; 48: 6 വിശദീകരണം നോക്കുക.