( ആലിഇംറാന്‍ ) 3 : 94

فَمَنِ افْتَرَىٰ عَلَى اللَّهِ الْكَذِبَ مِنْ بَعْدِ ذَٰلِكَ فَأُولَٰئِكَ هُمُ الظَّالِمُونَ

അപ്പോള്‍ അതിനുശേഷം ആരാണോ അല്ലാഹുവിന്‍റെമേല്‍ കള്ളം കെട്ടിച്ചമച്ചുപ റയുന്നത്, അക്കൂട്ടര്‍ തന്നെയാകുന്നു അക്രമികള്‍.

ഗ്രന്ഥത്തില്‍ അല്ലാഹു ജനങ്ങള്‍ക്ക് വെളിവാക്കാന്‍ വേണ്ടി ഇറക്കിയത് മൂടിവെ ക്കുകയും ഗ്രന്ഥത്തില്‍ ഇല്ലാത്തത് അല്ലാഹുവിന്‍റെ മേല്‍ കെട്ടിച്ചമച്ച് പറയുകയും ചെയ്യു ന്നവരാണ് ഏറ്റവും വലിയ അക്രമികള്‍. അല്ലാഹു അവതരിപ്പിച്ച അജയ്യവും മിഥ്യകലരാ ത്ത ഗ്രന്ഥവുമായ അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധി കല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ ആയിരത്തി ലും 999 ല്‍ പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് 35: 32 ല്‍ പറഞ്ഞ ആത്മാവിനോട് അക്രമം കാണിച്ചവര്‍. 2: 254; 6: 21; 32: 22 വിശദീകരണം നോക്കുക.