( ആലിഇംറാന്‍ ) 3 : 93

كُلُّ الطَّعَامِ كَانَ حِلًّا لِبَنِي إِسْرَائِيلَ إِلَّا مَا حَرَّمَ إِسْرَائِيلُ عَلَىٰ نَفْسِهِ مِنْ قَبْلِ أَنْ تُنَزَّلَ التَّوْرَاةُ ۗ قُلْ فَأْتُوا بِالتَّوْرَاةِ فَاتْلُوهَا إِنْ كُنْتُمْ صَادِقِينَ

തൗറാത്ത് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് ഇസ്റാഈല്‍ സന്തതികള്‍ക്ക് എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളും അനുവദനീയമായിരുന്നു, ഇസ്റാഈല്‍ സ്വന്ത ത്തിന്‍റെ മേല്‍ നിഷിദ്ധമാക്കിയതൊഴികെ, നീ പറയുക: നിങ്ങള്‍ സത്യസന്ധ ന്മാര്‍ തന്നെയാണെങ്കില്‍ തൗറാത്ത് കൊണ്ടുവരികയും അങ്ങനെ അത് വിശദീ കരിച്ച് കേള്‍പ്പിക്കുകയും ചെയ്യുക.

ഒട്ടകവും ഒട്ടകപ്പാലുമെല്ലാം ഞങ്ങളുടെ ശരീഅത്തില്‍ നിഷിദ്ധമാണ്, എന്നാല്‍ നി ങ്ങള്‍ അതെല്ലാം ഉപയോഗിക്കുന്നുണ്ടല്ലോ എന്ന് ജൂതന്‍മാര്‍ പ്രവാചകനോട് വിമര്‍ശന രൂപത്തില്‍ ചോദിച്ചിരുന്നു. അതിന് മറുപടിയായി, തൗറാത്ത് അനുസരിച്ച് ജീവിക്കാന്‍ ക ടമപ്പെട്ട നിങ്ങള്‍ അത് കൊണ്ടുവന്ന് എന്നെ വിശദീകരിച്ച് കേള്‍പ്പിക്കുക എന്നുപറയാന്‍ പ്രവാചകനോട് അല്ലാഹു ആവശ്യപ്പെടുകയാണ്. യഅ്ഖൂബ് (ഇസ്റാഈല്‍) നബിക്ക് കഠിനമായ രോഗം പിടിപെട്ടപ്പോള്‍ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം വര്‍ജ്ജിച്ചുകൊള്ളാമെന്ന് അല്ലാഹുവിനോട് ശപഥം ചെയ്യുകയും അങ്ങനെ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമായിരുന്ന ഒട്ടകമാംസവും ഒട്ടകപ്പാലും അദ്ദേഹം സ്വയം വര്‍ജ്ജിക്കുകയുമായിരുന്നു. അ ല്ലാതെ വേദത്തില്‍ ഒട്ടകമാംസവും പാലുമൊന്നും അല്ലാഹു നിഷിദ്ധമാക്കിയിട്ടില്ല എ ന്ന് സാരം. ഇന്ന് അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതരീതിക്ക് വിരുദ്ധമായ പൈശാചികരീതി പിന്‍പറ്റുന്ന കുഫ്ഫാറുകളോട് 'നിങ്ങള്‍ കൊണ്ടുനടക്കുന്നത് ഗ്രന്ഥത്തിന്‍റെ വെളിച്ചത്തി ലുള്ള ഇസ്ലാമിക ജീവിത രീതിയാണ്' എന്ന് നിങ്ങള്‍ ഊറ്റം കൊളളുന്നവരാണെങ്കില്‍ നിങ്ങള്‍ ഗ്രന്ഥം കൊണ്ടുവന്ന് എനിക്ക് അത് തെളിവോടുകൂടി വിശദീകരിച്ച് തരിക എ ന്നാണ് ആയിരത്തില്‍ ഒന്നായ വിശ്വാസി ഫുജ്ജാറുകളോട് പറയേണ്ടത്.

പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട അറബിഭാഷ പഠിക്കാത്ത ഇതര ജനവിഭാഗങ്ങള്‍ക്കാണ് ഇനി ഹൃദയത്തിന്‍റെ ഭാഷയിലുള്ള നാഥന്‍റെ സംസാരമായ അദ്ദിക്ര്‍ മനസിലാവുകയും ഉപകാരപ്പെടുകയും ചെയ്യുക എന്ന് 6: 89-90; 62: 2-3 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 111-113, 173, 213 വിശദീകരണം നോക്കുക.