( ആലിഇംറാന്‍ ) 3 : 96

إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِلْعَالَمِينَ

നിശ്ചയം മനുഷ്യര്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ ഗേഹം മക്കയിലുള്ള തായ ഒന്ന് തന്നെയാകുന്നു, അത് സര്‍വ്വലോകര്‍ക്കും അനുഗ്രഹീതവും മാര്‍ഗദ ര്‍ശക കേന്ദ്രവുമാകുന്നു.

ആദം നബിയുടെ കാലത്തുതന്നെ പണിത ഭൂമിയിലെ ആദ്യത്തെ മന്ദിരമാണ് മക്കയിലുള്ള കഅ്ബ. നൂഹ് നബിയുടെ കാലത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന അതിന്‍റെ ഭിത്തികള്‍ പിന്നീട് ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയുമാണ് പടുത്തുയര്‍ത്തിയത്. ഈ സ്ഥാനം കഅ്ബക്ക് ഉണ്ടായിരിക്കെത്തന്നെയാണ് ബൈത്തുല്‍ മുഖദ്ദസിലേക്ക് ആദ്യഘട്ടത്തില്‍ നബിയോടും അനുയായികളോടും നമസ്കാരത്തില്‍ മുഖം തിരിക്കാന്‍ അല്ലാഹു കല്‍പിച്ചിരുന്നത്. ശേഷം 2: 144-150 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആദ്യഗേഹമായ മക്കയിലേക്ക് തന്നെ ഖിബ്ല മാറ്റി നിശ്ചയിക്കുകയുണ്ടായി. 

എന്നാല്‍, 3: 7 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം ഫുജ്ജാറുകള്‍ അദ്ദിക്റിനെ അവഗണിച്ച് ദീനില്‍ നിന്ന് പോയ(മദ്ഹബ്) കള്ളവാദികള്‍ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങളെ അവലംബിച്ച് ജീവിക്കുന്നവരാവുകയും പ്രവാചകന്മാരുടെയും വിശ്വാസികളുടെയും സംഘത്തില്‍ പെടാതെ വിവിധ സംഘടനകളായിത്തീര്‍ന്ന് 30: 30-32 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം മുശ്രിക്കുകളും 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം യഥാര്‍ത്ഥ കാഫിറുകളുമായി മാറുകയാണുണ്ടായത്. അന്ന് പ്രവാചകന്‍റെ കാലത്തുള്ള മക്കാമുശ്രിക്കുകള്‍ മനുഷ്യരെ മക്കയില്‍ നിന്ന് തടഞ്ഞുകൊണ്ടിരുന്നത് പോലെ ഇന്ന് അവര്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങളെ മക്കയിലേക്കും മദീനയിലേക്കും പ്രവേശിപ്പിക്കുന്നില്ല. 

ഇനി ഇജാസില്‍ അവസാന ഖലീഫയായ ഇമാം മഹ്ദി വന്നാല്‍ ലൈംഗികബന്ധമില്ലാതെ, ദൈവസ്മരണയില്‍ നിലകൊള്ളുന്ന ഇതര ജനവിഭാഗങ്ങളില്‍ പെട്ട സന്യാസി-സന്യാസിനിമാരില്‍ നിന്നുള്ള വിശ്വാസികളെ അങ്ങോട്ട് പ്രവേശിപ്പിക്കുന്നതും 9: 28, 67-68; 33: 72-73; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ കപടവിശ്വാസികളെയും മുശ്രിക്കുകളെയും അവിടെ നിന്നും പുറത്താക്കുന്നതും അവര്‍ മസീഹുദ്ദജ്ജാലിന്‍റെ സ്വര്‍ഗം തേടി അവനെ സമീപിക്കുന്നതുമാണ്. 4: 23 ല്‍ വിവരിച്ച പ്രകാരം ലൈംഗികാവയവങ്ങള്‍ ഖിബ്ലയായി(ശ്രദ്ധാകേന്ദ്രമായി) സ്വീകരിച്ച് ജീവിക്കുന്ന അവരിലെ പുരുഷന്മാരും സ്ത്രീകളുമെല്ലാം ഈസാ രണ്ടാമതുവന്നാല്‍ ഇന്ന് അവര്‍ കാഫിറുകളെന്നും നരകത്തിലേക്കുള്ളവരെന്നും മുദ്ര കുത്തുന്നവരായ, പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുന്നതും അന്ന് ലോകത്തുള്ള എല്ലാ മനുഷ്യരുടെയും ആസ്ഥാനമായി മക്ക മാറുന്നതുമാണ്. ഭൂമിയുടെ കേന്ദ്രമായ കഅ്ബയെ ഖിബ്ലയായി(ശ്രദ്ധാകേന്ദ്രമായി) ലോകം അംഗീകരിക്കുമ്പോള്‍ മാത്രമാണ് മനുഷ്യരുടെ ഐക്യം നിലവില്‍ വരിക. 2: 143-144; 5: 97; 7: 127, 137 വിശദീകരണം നോക്കുക.